Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? എങ്കിൽ അന്നജം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു കപ്പ് വെള്ള അരിയിൽ കുറഞ്ഞത് 44 ഗ്രാം അന്നജം ഉണ്ട്. വെളുത്ത അരിയുടെ സംസ്കരണ പ്രക്രിയ അതിന്റെ തവിട് നീക്കം ചെയ്യുന്നു. അതിൽ ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. 

looking for weight loss avoid eating these starchy foods
Author
First Published Dec 8, 2022, 11:36 AM IST

ശരീരഭാരം കുറയുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. നിങ്ങൾ ഏത്  ഡയറ്റുകൾ നോക്കിയാലും ശരീരഭാരം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതും എളുപ്പമുള്ള കാര്യമല്ല.നാരുകളും പഞ്ചസാരയും കൂടാതെ കാർബോഹൈഡ്രേറ്റിന്റെ മൂന്ന് പ്രധാന വിഭാഗങ്ങളിലൊന്നാണ് അന്നജം. ഇത് ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗവും ആരോഗ്യപരമായ നിരവധി ഗുണങ്ങളുമുണ്ടെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. എന്നിരുന്നാലും ഇത് വലിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കും.

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതിന് നിരവധി കാരണങ്ങളുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അന്നജം കുറച്ച് കഴിക്കുകയോ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നത് പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. 

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് അന്നജവും കാർബോഹൈഡ്രേറ്റും ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുറഞ്ഞ കാർബ് ഭക്ഷണക്രമം ഹൈപ്പർടെൻഷനും കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കും. പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പല അസുഖങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. അതിനാൽ ശരീരത്തിന് ബാലൻസ് നിലനിർത്താൻ ഉയർന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം.

ഒഴിവാക്കേണ്ട അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ...

വൈറ്റ് ബ്രഡ്...

വൈറ്റ് ബ്രെഡ്, അന്നജം കൂടുതലുള്ളതിന് പുറമെ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.കൂടാതെ ധാരാളം പഞ്ചസാര ചേർത്തും പായ്ക്ക് ചെയ്യുന്നു. ഇത് ഗ്ലൈസെമിക് സൂചികയിൽ ഉയർന്നതാണ്.ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഒരു പഠനമനുസരിച്ച് കുറഞ്ഞത് 9,267 ആളുകളെങ്കിലും പ്രതിദിനം രണ്ട് സ്ലൈസ് (120 ഗ്രാം) വൈറ്റ് ബ്രെഡ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കുമുള്ള 40 ശതമാനം അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. രണ്ട് കഷ്ണം ബ്രെഡിൽ കുറഞ്ഞത് 20.4 ഗ്രാം അന്നജം അടങ്ങിയിരിക്കുന്നു. ഇത് ഏത് ഭക്ഷണത്തിലും ഏറ്റവും ഉയർന്നതാണ്.

നൂഡിൽസ്...

നൂഡിൽസ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? അവ വളരെ പ്രോസസ് ചെയ്യപ്പെട്ടവയാണ്. കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലുള്ളതിനാൽ പോഷകങ്ങളിൽ വളരെ കുറവാണ്. ഒരു പാക്കറ്റിൽ 54 ഗ്രാം കാർബോഹൈഡ്രേറ്റും 13.4 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ, ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ നൂഡിൽസ് കഴിക്കുന്ന ആളുകൾക്ക് മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വെള്ള അരി...

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു കപ്പ് വെള്ള അരിയിൽ കുറഞ്ഞത് 44 ഗ്രാം അന്നജം ഉണ്ട്. വെളുത്ത അരിയുടെ സംസ്കരണ പ്രക്രിയ അതിന്റെ തവിട് നീക്കം ചെയ്യുന്നു. അതിൽ ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. 

ഫ്രഞ്ച് ഫ്രൈസ്...

പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ഉരുളക്കിഴങ്ങ് ചിപ്‌സും ഫ്രഞ്ച് ഫ്രൈ്സും. കലോറിയിൽ വളരെ ഉയർന്നതാണ് ഇവ. മാത്രമല്ല പ്രമേഹം, ഹൃദയപ്രശ്‌നങ്ങൾ, ശരീരഭാരം  എന്നിവ പോലുള്ള വിവിധ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വറുത്ത ഉരുളക്കിഴങ്ങിൽ അക്രിലാമൈഡുകൾ എന്ന ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉണ്ടെന്ന് പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്.

ചോളം...

ഒരു കപ്പ് ചോളത്തിൽ 10.7 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ട്. അമിതമായി ചോളം കഴിക്കുന്നത് വയറു വീർക്കുക, വായുവിൻറെ വർദ്ധനവ്, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു.  ഇത് ദന്തക്ഷയത്തിനും ഓസ്റ്റിയോപൊറോസിസിന്റെയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും.  ചോളത്തിലെ അധിക അന്നജവും അലസതയ്ക്ക് കാരണമാകും.പ്രമേഹമുള്ളവർക്കും ഇത് അനുയോജ്യമായ ഭക്ഷണമല്ല.

സൂക്ഷിക്കുക, ഈ ഭക്ഷണ ശീലങ്ങൾ ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കും

 

Follow Us:
Download App:
  • android
  • ios