നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. അത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായൊരു ഘടകമാണ് മഗ്നീഷ്യം. ഇതിന്‍റെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാം. 

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ( Health Issues) നമ്മെ വലയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ നമ്മള്‍ നിസാരമായി കണ്ട് തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ഇങ്ങനെ ആരോഗ്യപ്രശ്നങ്ങളെ കാര്യമായി പരിഗണിക്കാതിരിക്കുന്നത് ക്രമേണ കാര്യമായ സങ്കീര്‍ണതകളിലേക്കാണ് നമ്മെയെത്തിക്കുക. 

നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. അത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായൊരു ഘടകമാണ് മഗ്നീഷ്യം. ഇതിന്‍റെ കുറവ് ( Magnesium Deficiency ) വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാം. 

മഗ്നീഷ്യം കുറയുന്നത് മൂലം ( Magnesium Deficiency ) നാം നേരിട്ടേക്കാവുന്ന ചില ആരോഗ്യപ്രശ്നങ്ങളെ ( Health Issues) കുറിച്ച് സൂചിപ്പിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ലവ്നീത് ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ലവ്നീത് ചൂണ്ടിക്കാട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍...

1. എപ്പോഴും ക്ഷീണവും തളര്‍ച്ചയും.
2. വിശപ്പില്ലായ്മ.
3. മസില്‍ വേദന.
4. ഓക്കാനവും ഛര്‍ദ്ദിയും.
5. മരവിപ്പ്.
6. കണ്ണുകളുടെ അസാധാരണമായ ചലനങ്ങള്‍.
7. നെഞ്ചിടിപ്പില്‍ വ്യത്യാസം. 

മഗ്നീഷ്യം കൂട്ടാൻ പ്രധാനമായും ഇത് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയെന്നത് തന്നെയാണ് പോംവഴി. അത്തരത്തിലുള്ള ചില ഭക്ഷണപദാര്‍ത്ഥങ്ങളുടെ പട്ടികയും ലവ്നീത് പങ്കുവച്ചിരിക്കുന്നു. 

1. അമരാന്ത്- റാഗി.
2. പയറുവര്‍ഗങ്ങള്‍.
3. കസ്റ്റാര്‍ഡ് ആപ്പിള്‍. (സീതപ്പഴം)
4. വാട്ടര്‍ ചെസ്റ്റ്നട്ട്.
5. നട്ട്സ് - സീഡ്സ്

View post on Instagram

Also Read:- നഖങ്ങളില്‍ വെളുത്ത നിറത്തിലുളള കുത്തുകള്‍ കാണുന്നത് എന്തുകൊണ്ട്?