ദൈനംദിന ജീവിതത്തില്‍ മിക്കവരും അവഗണിക്കാറുള്ളൊരു കാര്യമാണ് നഖങ്ങളില്‍ വരുന്ന ചെറിയ വെളുത്തു കുത്തുകള്‍. അശാസ്ത്രീയമായ പല കാരണങ്ങളും ഇതിന് പിന്നിലുള്ളതായി ആളുകള്‍ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നിലുള്ള കാരണം? 

നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഓരോ മാറ്റങ്ങള്‍ക്ക് പിന്നിലും ( Health Issues ) അതിന്‍റേതായ കാരണങ്ങളുണ്ടായിരിക്കും. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള നിസാരമായ ശാരീരികമാറ്റങ്ങള്‍ ആളുകള്‍ അവഗണിക്കുകയാണ് പതിവ്. ഇങ്ങനെ ആരോഗ്യകാര്യങ്ങളില്‍ ( Health Issues ) പ്രകടമാകുന്ന വ്യത്യാസങ്ങളെ നിരന്തരം അവഗണിക്കുന്നത് ക്രമേണ കൂടുതല്‍ സങ്കീര്‍ണതകളിലേക്കേ നയിക്കൂ. 

ദൈനംദിന ജീവിതത്തില്‍ ഈ രീതിയില്‍ മിക്കവരും അവഗണിക്കാറുള്ളൊരു കാര്യമാണ് നഖങ്ങളില്‍ വരുന്ന ചെറിയ വെളുത്തു കുത്തുകള്‍ ( White Spots on Nails) . അശാസ്ത്രീയമായ പല കാരണങ്ങളും ഇതിന് പിന്നിലുള്ളതായി ആളുകള്‍ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നിലുള്ള കാരണം? 

പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പങ്കുവച്ചൊരു വീഡിയോയില്‍ ഇതെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. നമുക്ക് അവശ്യം വേണ്ടുന്ന ചില വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ തീര്‍ക്കുന്നത് എന്നാണ് നമാമി അഗര്‍വാള്‍ പറയുന്നത്. 

പലവിധത്തിലുള്ള പോഷകങ്ങളും നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതില്‍ ചിലവയുടെ കുറവാണ് വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്. പ്രധാനമായും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവാണ് ഇതിലേക്ക് നയിക്കുന്നതത്രേ. അതിനാല്‍ തന്നെ ഇവയാല്‍ സമ്പന്നമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണമെന്നും നമാമി അഗര്‍വാള്‍ ഓര്‍മ്മിപ്പിക്കുന്നു. 

മുട്ട, മത്സ്യം, നട്ട്സ്, സീഡ്സ്, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിന്നാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. എള്ള്, റാഗി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം കാത്സ്യത്താല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നതിലൂടെ നഖത്തിലുണ്ടാകുന്ന വെളുത്ത കുത്തുകള്‍ പരിഹരിക്കാൻ സാധ്യമാണ്. 

വൈറ്റമിനുകളുടെയും ധാതുക്കളുടെയും പതിവായി നഖം കടിക്കുന്നത്, നഖങ്ങള്‍ ശുചിയായി സൂക്ഷിക്കാത്തത്, പരുക്ക്, യോജിക്കാത്ത ചെരുപ്പ് പതിവായി ഉപയോഗിക്കുന്നത്, നഖങ്ങള്‍ക്ക് നിരന്തരം സമ്മര്‍ദ്ദ നല്‍കുന്നത് എന്നീ കാര്യങ്ങളും നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ വരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ മെറ്റലുകള്‍ പതിവായി നഖങ്ങളില്‍ പുരളുന്നതും നഖത്തില്‍ നിറവ്യത്യാസം വരുന്നതിന് കാരണമാകും. വ്യാവസായികമേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. 

അയേണ്‍ കുറവ്, വിളര്‍ച്ച, ലിവര്‍ സിറോസിസ്, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പ്രോട്ടീൻ ദഹിക്കാതെ വരുന്ന അവസ്ഥ, സിങ്ക് കുറവ്, ഹൈപ്പര്‍ തൈറയോ്ഡിസം, സോറിയാസിസ്, എക്സീമ തുടങ്ങി പല രോഗങ്ങളുള്ളവരിലും ഇങ്ങനെ കാണാറുണ്ട്. എങ്കിലും പൊതുവില്‍ വൈറ്റമിൻ- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്. 

View post on Instagram

Also Read:- കാല്‍നഖങ്ങള്‍ പൊട്ടുന്നതും നിറം മാറുന്നതും എന്തുകൊണ്ട്?