Asianet News MalayalamAsianet News Malayalam

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ പച്ചക്കറി ശീലമാക്കൂ

ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സവാള സഹായിച്ചേക്കുമെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ സവാള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുകയും ചെയ്യും. പ്രമേഹ ചികിത്സയ്ക്കായി പരമ്പരാഗതമായി സവാള ഉപയോഗിച്ച് വരുന്നു. 

make this vegetable a habit to control blood sugar levels
Author
First Published Sep 29, 2022, 4:01 PM IST

ടൈപ്പ് 2 പ്രമേഹം ഇന്ന് പലേരയും അലട്ടുന്ന രോ​ഗമാണ്. യുകെയിൽ 40 വയസ്സിനു മുകളിലുള്ള 10 പേരിൽ ഒരാൾ ടൈപ്പ് 2 പ്രമേഹവുമായി ജീവിക്കുന്നതായാണ് റിപ്പോർട്ടുകൾ. അപര്യാപ്തമായ ഇൻസുലിൻ ഉൽപാദനത്തിൽ നിന്നാണ് ഈ രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ ഉണ്ടാകുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമായ ഉയരങ്ങളിലെത്താം. 

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ ക്രമരഹിതമായ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്ന ഒരു ഉപാപചയ വൈകല്യം, പ്രമേഹം നിലവിൽ ലോകമെമ്പാടുമുള്ള 425 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു, 72.9 ദശലക്ഷത്തിലധികം പ്രമേഹ കേസുകളുണ്ട്. ശരിയായ പരിചരണവും ശ്രദ്ധയും ഇല്ലെങ്കിൽ പ്രമേഹം പൊണ്ണത്തടി, വൃക്ക തകരാർ, ഹൃദയസംബന്ധമായ സങ്കീർണതകൾ എന്നിവയിലേക്കും നയിച്ചേക്കാം. പ്രമേഹരോഗികൾ പലപ്പോഴും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ വിദ​ഗ്ധർ ആവശ്യപ്പെടുന്നു.

ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സവാള സഹായിച്ചേക്കുമെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ സവാള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുകയും ചെയ്യും. പ്രമേഹ ചികിത്സയ്ക്കായി പരമ്പരാഗതമായി സവാള ഉപയോഗിച്ച് വരുന്നു. 

ഭരത് ബി അഗർവാളിന്റെ 'ഹീലിംഗ് സ്പൈസസ്' എന്ന പുസ്തകത്തിൽ കൊറിയയിലെ ഒരു സംഘം ശാസ്ത്രജ്ഞർ ടൈപ്പ്-2 പ്രമേഹമുള്ള മൃഗങ്ങളിൽ സവാള രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനെക്കുറിച്ചുള്ള എല്ലാ പഠനങ്ങളുടെയും മെറ്റാ അനാലിസിസ് നടത്തിയ ഒരു പഠനത്തെ പരാമർശിക്കുന്നു. സവാളയിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കുന്ന സംയുക്തങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. മെഡിസിനൽ ഫുഡ് ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

സവാളയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. 100 ഗ്രാം സവാളൽ ഏകദേശം 8 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകൾ രക്തപ്രവാഹത്തിൽ പഞ്ചസാര വേഗത്തിൽ പുറത്തുവിടുന്നു. പ്രമേഹരോഗികൾ അവരുടെ ഭക്ഷണത്തിൽ കാർബ് കുറഞ്ഞ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്താൻ നിർദ്ദേശിക്കാറുണ്ട്. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര സാവധാനത്തിലോ വേഗത്തിലോ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഭക്ഷണങ്ങൾക്ക് നൽകിയിരിക്കുന്ന മൂല്യമാണ് ഗ്ലൈസെമിക് സൂചിക. സവാളയുടെ ഉപയോഗം ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹരോഗികൾക്കിടയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തി. 

ഹൃദയദിനത്തില്‍ നിങ്ങള്‍ അറിയണം ചിലതൊക്കെ!

 

Follow Us:
Download App:
  • android
  • ios