കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ സാഹചര്യത്തിൽ ശുചിത്വത്തിന് പ്രാധാന്യം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. കെെകൾ വൃത്തിയായി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ട് നേരമെങ്കിലും കെെ കഴുകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശുചിത്വക്കുറവ് സ്ത്രീകളിലായാലും പുരുഷന്മാരിലായാലും രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. 

പുരുഷന്മാരിൽ കണ്ട് വരുന്ന ഒരു ശീലമുണ്ട്. എന്താണെന്നോ. മൂത്രമൊഴിച്ച ശേഷം ചില പുരുഷന്മാർ കെെ കഴുകാറില്ല. ഇത് പുരുഷന്മാരുടെ സാധാരണ ശീലമാണെന്നും അണുക്കൾ കെെയ്യിൽ പറ്റിപിടിക്കില്ലെന്നുമാണ് അവർ ഉറച്ച് വിശ്വാസിക്കുന്നത്. അത് മാത്രമല്ല, പുരുഷന്മാരിൽ പലരും കെെ കഴുകിയ ശേഷമാണ് മൂത്രമൊഴിക്കുന്നത്. 69% പുരുഷന്മാരും മൂത്രമൊഴിച്ച ശേഷം കെെ കഴുകാറില്ലെന്നാണ് ഡോക്ടർ ഫോർ യു എന്ന മെഡിക്കൽ ഓൺലൈനിലെ പ്രമുഖ ഡോക്ടറായ ഡയാന ഗാൽ പറയുന്നത്.

 ഞാൻ മൂത്രമൊഴിച്ച ശേഷം കെെകൾ കഴുകാറില്ല. പുരുഷന്റെ ലിംഗം അവന്റെ ശരീരത്തിന്റെ ഭാഗമാണെന്ന് പലരും മറക്കുന്നുവെന്ന് ഞാൻ കരുതുന്നു, അത് ഒരു അന്യഗ്രഹ വസ്തുവല്ല - വെയിൽസിൽ നിന്നുള്ള സാം എന്ന 25കാരൻ പറയുന്നു. മൊബെെൽ ഫോണിനെക്കാള‌ും ലിം​ഗത്തെ എപ്പോഴും വൃത്തിയായാണ് വയ്ക്കുന്നതെന്നും സാം പറഞ്ഞു. 

ഓഫീസ് തിരക്കിനിടയിൽ ടോയ്‌ലറ്റിൽ പോകുമ്പോൾ ചില സമയങ്ങളിൽ കെെ കഴുകാൻ മറന്ന് പോകാറുണ്ട്. ടോയ്‌ലറ്റിൽ പോയശേഷം കെെ കഴുകിയില്ലെങ്കിൽ അണുക്കൾ പറ്റി പിടിക്കും എന്നതിനോട് വിശ്വാസിക്കുന്നില്ലെന്ന് 49കാരനായ ഡേവ് പറയുന്നു. പൊതു ടോയ്‌ലറ്റുകൾ എപ്പോഴും ബാക്ടീരിയകൾ കൊണ്ട് നിറ‍ഞ്ഞിരിക്കും. മിക്ക പുരുഷന്മാരും പബ്ലിക്ക് ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ വെള്ളമൊഴിക്കാൻ പോലും താൽപര്യം കാണിക്കാറില്ലെന്നും ഡേവ് പറഞ്ഞു. 

ടോയ്‌ലറ്റിൽ പോവുകയാണെങ്കിൽ മൂത്രത്തിലൂടെ മാത്രമല്ല വാതിലിന്റെ പിടിയിലും പെെപ്പിലുമെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം. അപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ടെന്ന് ഡോ. ഡയാന ഗാൾ പറഞ്ഞു. ഇ. കോളി, ഷിഗെല്ല, സ്ട്രെപ്റ്റോകോക്കസ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണ് പൊതു ശൗചാലയങ്ങൾ. ഇത്തരം ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിപ്പിക്കുന്നതിലൂടെ പനി, വയറിളക്കം, ഛർദ്ദി, അവയവങ്ങൾക്ക് തകരാർ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. 

അത് കൊണ്ട് ഇരുപത് സെക്കന്റെങ്കിലും കെെ കഴുകുന്നത്  ദോഷകരമായേക്കാവുന്ന ഏതെങ്കിലും ബാക്ടീരിയ അല്ലെങ്കിൽ വൈറസ് പടരുന്നത് തടയാൻ നിങ്ങളെ സഹായിക്കുമെന്ന് ഡോ. ഡയാന പറയുന്നു. കെെ കഴുകാതിരിക്കുമ്പോൾ പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിൽ ആളുകളിൽ എത്രത്തോളം ഗുരുതരമായി അണുക്കൾ പടരുന്നുവെന്നതിനെ കുറിച്ച് പലരും മറന്ന് പോകുന്നുവെന്നും ഡോ. ഡയാന പറഞ്ഞു.