Asianet News MalayalamAsianet News Malayalam

‌ പാൽ, തൈര്, പാൽക്കട്ടി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊള്ളൂ; പഠനം പറയുന്നത്...

പാൽ, തൈര്, പാൽക്കട്ടി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ​ഗവേഷകർ പറയുന്നത്. കാരണം, പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും നട്ടെല്ലിനു ശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

Milk, Dairy May Cut Risk Of Chronic Diseases Like Diabetes, Poor Heart Health: Study
Author
Trivandrum, First Published Jul 10, 2019, 11:46 AM IST

പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം, കോളന്‍ ക്യാന്‍സര്‍, ഹൃദയാഘാതം എന്നിവ തടയാൻ സഹായിക്കുമെന്ന് പഠനം. അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പാൽ, തൈര്, പാൽക്കട്ടി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ​ഗവേഷകർ പറയുന്നത്. കാരണം, പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും നട്ടെല്ലിനു ശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

​ഗർഭകാലത്ത് പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് കുഞ്ഞിനെ എത്രത്തോളം സഹായിക്കുമെന്നതിനെ സംബന്ധിച്ചും പരിശോധന നടത്തി. മുലയൂട്ടുന്ന അമ്മമാർ ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കണമെന്നും അത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ സഹായകമാകുമെന്നും പഠനത്തിൽ പറയുന്നു.  ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.

 പ്രോട്ടീൻ, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സെലിനിയം, വിറ്റാമിൻ എ എന്നിവ പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളുടെ മൊത്തം ഉപഭോഗം മെറ്റബോളിക് സിൻഡ്രോം സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.

 പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്, പാലുൽപ്പന്നങ്ങൾ കൂടിയ അളവിൽ ഉപയോഗിക്കുന്നവർക്ക് നട്ടെല്ലിന് ക്ഷതമേൽക്കാനുള്ള സാധ്യത താരതമ്യേന കുറഞ്ഞിരിക്കും എന്നാണ്. പാലുൽപ്പന്നങ്ങളുടെ ഉപഭോഗം, പ്രത്യേകിച്ച് കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ടൈപ്പ് 2 പ്രമേഹം തടയുന്നുവെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios