2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.
കൊവിഡിന് പിന്നാലെ മങ്കിപോക്സ് രോഗത്തിന്റെ ഭീതിയിലാണ് രാജ്യം. മങ്കിപോക്സ് (monkeypox) കേസുകൾ 800-ൽ എത്താൻ ഒരുങ്ങുകയാണ്. യുകെയിൽ 300 ലധികം കേസുകൾ കണ്ടെത്തിയതായി 30 ലധികം രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ആഴ്ച മുതൽ മങ്കിപോക്സ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
'മങ്കിപോക്സ് കേസുകൾ വേഗത്തിൽ പകരുന്നത് ചികിത്സിക്കാനും നിയന്ത്രിക്കാനും സഹായിക്കും...' - യുകെഎച്ച്എസ്എയിലെ ഗവേഷകൻ വെൻഡി ഷെപ്പേർഡ് ബ്രിട്ടീഷ് മെഡിസിൻ ജേണലിനോട് പറഞ്ഞു.
2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.
Read more പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശം
രോഗബാധിതനുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. വൈറസിന്റെ വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. മങ്കിപോക്സ് വൈറസിന് ചികിത്സയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഈ രോഗം തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മങ്കിപോക്സിന് വായുവിലൂടെ പകരാൻ കഴിയുമോ?
കൊവിഡ് 19 പോലെ വായുവിലൂടെ പകരുന്ന രോഗമാണ് മങ്കിപോക്സ് എന്നും വിദഗ്ധരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നൈജീരിയൻ ജയിലിൽ 2017-ൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വെെറസ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്താത്ത തടവുകാരെയും ആരോഗ്യ പ്രവർത്തകരെയും ബാധിച്ചതായി NYT-യോട് വിദഗ്ധർ പറഞ്ഞു.
മാങ്കിപോക്സ് സാധ്യത തടയാൻ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് യുഎസ് സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ നടത്തിയ അന്വേഷണത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. SARS-Cov-2 പോലുള്ള എയറോസോളുകൾ വഴി ചിലപ്പോൾ മങ്കിപോക്സ് വൈറസ് പകരാമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read more യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി
മാസ്ക് ധരിക്കുന്നത് മങ്കിപോക്സ് ഉൾപ്പെടെയുള്ള പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചുരുങ്ങിയ ദൂരത്തിലെങ്കിലും വൈറസ് വായുവിലൂടെ പകരാം. വായുവിലൂടെ പകരുന്നത് മൊത്തത്തിലുള്ള വ്യാപനത്തിൽ ഒരു ചെറിയ ഘടകം മാത്രമാണെന്നും ന്യൂയോർക്ക് ടെെംസ് പറയുന്നു.
രോഗബാധിതനായ രോഗിയുമായോ മൃഗവുമായോ അടുത്ത സമ്പർക്കം പുലർത്തിയവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ' വസൂരി സാധാരണയായി വലിയ തുള്ളികളിലൂടെയാണ് പകരുന്നതെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാൽ ഏത് കാരണത്താലും ഇത് ഇടയ്ക്കിടെ ചെറിയ കണിക എയറോസോളുകൾ വഴിയും പകരാം...' - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിലെ വൈറോളജിസ്റ്റായ മാർക്ക് ചാൽബെർഗ് പറഞ്ഞു.
