Asianet News MalayalamAsianet News Malayalam

പുരുഷന്മാരിൽ ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും വർധിക്കുന്നതായി പഠനം

ലൈംഗിക പ്രശ്നങ്ങളുമായി വരുന്ന പുരുഷന്മാരിൽ കണ്ടേക്കാവുന്ന ഒരു രോഗാവസ്ഥയാണ് 'പയ്‌റോണീസ് ഡിസീസ്' (Peyronie's disease). പുരുഷലിംഗത്തിന്റെ പ്രതലത്തിലുള്ള  കല്ലിപ്പായോ, ലിംഗത്തിനുള്ള വളവായോ ആണ് ഇത് കാണപ്പെടുന്നത്. 

More men now reporting low sex drive, Peyronie's disease, finds study
Author
italy, First Published Jul 23, 2020, 2:06 PM IST

പുറത്ത് പറയാൻ പറ്റാത്ത പലതരത്തിലുള്ള ലെെം​ഗിക പ്രശ്നങ്ങൾ പുരുഷന്മാരിൽ കണ്ട് വരുന്നു. ഇറ്റലിയിലെ മിലാനിലെ സാൻ റാഫേൽ ഹോസ്പിറ്റലിലെ ​ഗവേഷകൻ പൗലോകാ പോഗ്രോസോയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പറയുന്നത്, ചെറുപ്പക്കാരുടെ ഇടയിൽ 'പയ്‌റോണീസ് ഡിസീസ്' (Peyronie's disease) കൂടി വരുന്നതായി ​വ്യക്തമാക്കുന്നു. പഠനത്തിൽ, പുരുഷന്മാരിൽ ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും വർധിക്കുന്നതായും കണ്ടെത്തി.

'ലൈംഗിക പ്രശ്നങ്ങളുമായി വരുന്ന പുരുഷന്മാരിൽ കണ്ടേക്കാവുന്ന ഒരു രോഗാവസ്ഥയാണ് 'പയ്‌റോണീസ് ഡിസീസ്' (Peyronie's disease). പുരുഷലിംഗത്തിന്റെ പ്രതലത്തിലുള്ള  കല്ലിപ്പായോ, ലിംഗത്തിനുള്ള വളവായോ ആണ് ഇത് കാണപ്പെടുന്നത്. ലിംഗത്തിന്റെ ആകൃതിയിലുള്ള വ്യത്യാസം കൊണ്ടും, ഇതിനോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ലൈംഗിക ശേഷിക്കുറവ് കാരണവും, ഇത്തരം ആളുകളിൽ തൃപ്തികരമായ ലൈംഗികബന്ധം സാധ്യമല്ലാതെ വരുന്നു...' - കണ്ണൂരിലെ ARMC IVF ഫെർട്ടിലിറ്റി സെന്ററിലെ ഗൈനക്കോളജിസ്റ്റും വന്ധ്യതാ സ്പെഷ്യലിസ്റ്റുമായ ​ഡോ. ഷെെജസ് നായർ പറഞ്ഞു.

 2006 മുതൽ 2019 വരെ തുടർച്ചയായി വിലയിരുത്തിയ 2,013 രോഗികളുടെ പൂർണ്ണ വിവരങ്ങൾ ​ഗവേഷകർ ശേഖരിച്ചു. 824 പുരുഷന്മാർ ഉദ്ധാരണക്കുറവ് അനുഭവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. 369 രോഗികൾക്ക് 'പയ്‌റോണീസ് ഡിസീസ്' (Peyronie's Disease), 322 രോഗികൾക്ക് ശീഘ്രസ്ഖലനം (Premature ejaculation) ഉള്ളതായി കണ്ടെത്തി. 204 പേർക്ക് കുറഞ്ഞ സെക്സ് ഡ്രൈവും ബാക്കി 294 പേർക്ക് മറ്റ് ലൈംഗിക അപര്യാപ്തതകൾ നേരിടുന്നതായി ​പഠനത്തിൽ വ്യക്തമാക്കുന്നു. 

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന 'ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍' (ഐവിഎഫ്) അഥവാ കൃത്രിമ ബീജസങ്കലനം കേസുകളുടെ ഒരു പ്രധാന കാരണം പുരുഷ വന്ധ്യതയാണ്. ബീജങ്ങളുടെ ഗുണനിലവാരവും കഴിവും കണ്ടെത്തുന്നതിന് മുമ്പ്  'സെമിനോഗ്രാം' (seminogram) എന്നും വിളിക്കപ്പെടുന്ന ശുക്ല വിശകലനം പോലുള്ള പരിശോധനകൾ നടത്തിയിരുന്നു.

എന്നിരുന്നാലും, പുരുഷന്മാരുടെ ബീജസങ്കലന ശേഷി വിലയിരുത്തുന്നതിന് ഉചിതമായ ഡയഗ്നോസ്റ്റിക് പരിശോധനയുടെ അഭാവം കാരണം, മിക്ക വന്ധ്യത കേസുകളും അതിന്റെ കാരണം അറിയാതെ അജ്ഞാതമായി തുടരുന്നുവെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഇംപോട്ടൻസ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ശീഘ്രസ്ഖലനം (premature ejaculation)....

ലൈംഗിക ജീവിതത്തിൽ പുരുഷൻമാരെ അലട്ടുന്ന ഒരു പ്രശ്നമാണ് ' ശീഘ്രസ്ഖലനം' (premature ejaculation). ലൈംഗിക പ്രക്രിയ ആരംഭിക്കുന്നതിന് തൊട്ടുമുമ്പോ തുടങ്ങികഴിഞ്ഞ ഉടനെയോ പുരുഷന് സ്ഖലനം സംഭവിക്കുന്ന അവസ്ഥയെയാണ് പൊതുവെ ശീഘ്രസ്ഖലനം എന്നറിയപ്പെടുന്നത്. പങ്കാളികൾ ഇരുവരും ആഗ്രിഹക്കാത്ത സമയത്ത് സംഭവിക്കുന്ന സ്ഖലനമാണിത്. അമിതമായി പുകവലിക്കുന്നവരിലും അമിതമായി മദ്യപിക്കുന്നവരിലും ശീഘ്രസ്ഖലനം കൂടുതലായി കണ്ടുവരുന്നു.

ഈ കൊറോണക്കാലത്ത് പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ..

Follow Us:
Download App:
  • android
  • ios