Asianet News MalayalamAsianet News Malayalam

അപകടം വരുത്തും മഴക്കാലരോഗങ്ങള്‍; അറിയാം ലക്ഷണങ്ങളും പ്രതിവിധിയും

മഴക്കാലമാണ്. മഴക്കാലമെത്തിയാല്‍ ഒപ്പം പല തരത്തിലുളള രോഗങ്ങളുമെത്തുമെന്ന് അറിയാലോ. കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. 

most common monsoon diseases, their symptoms and prevention
Author
Thiruvananthapuram, First Published Jun 4, 2019, 12:26 PM IST

മഴക്കാലമാണ്. മഴക്കാലമെത്തിയാല്‍ ഒപ്പം പല തരത്തിലുളള രോഗങ്ങളുമെത്തുമെന്ന് അറിയാലോ. കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തില്‍. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്. 

മഴക്കാലരോഗങ്ങളും ലക്ഷണങ്ങളും...

രണ്ട് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ കണ്ടുവരുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍, കാറ്റിലൂടെ പകരുന്ന രോഗങ്ങള്‍. കൂടുതല്‍ രോഗങ്ങളും ജലത്തിലൂടെയാണ് പകരുന്നത്. കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് രോഗങ്ങള്‍ മിക്കതും വ്യാപിക്കുന്നത്.

മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഫഌ, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍ എന്നിവയുണ്ടായാല് പ്രത്യേകം ശ്രദ്ധിക്കണം‍‍. 

1. മലേറിയ

മഴക്കാലത്ത് കൂടുതല്‍ കാണുന്ന രോഗം മലേറിയയാണ്. അനാഫലിസ് വര്‍ഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് ഇവ വളരുക. തുടര്‍ച്ചയായുള്ള പനിയാണ് ടൈഫോയ്ഡിന്‍റെ പ്രധാന ലക്ഷണം. കൂടാതെ കടുത്ത ക്ഷീണവും വയറുവേദനയും തലവേദനയും വിറയലും ഉണ്ടാകാം. പെട്ടെന്ന് പടരുന്ന രോഗമാണ് ടൈഫോയിഡ്. ഈ രോഗാണു പിത്ത സഞ്ചിയില്‍ ആണ് കെട്ടിക്കിടക്കുക ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

2. ഡെങ്കിപ്പനി

ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades) വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ അണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ രക്തത്തിലെ പ്ലേറ്റ് ലറ്റിന്‍റെ എണ്ണം കുറയ്ക്കും. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഡെങ്കി ബാധിച്ചാല്‍ കുട്ടികളിലും പ്രായമായവരിലും പല തരത്തിലുളള ലക്ഷണങ്ങളാണ് കാണിക്കുന്നത്.  കുട്ടികളിൽ സാധാരണയായി ചെറിയ പനിയും ചർമത്തിൽ പാടുകളും കാണപ്പെടാം. എന്നാൽ പ്രായമായവരിൽ ഡെങ്കിപ്പനിയുടെ സുപ്രധാന ലക്ഷണങ്ങളായ ശക്തമായ പനി, ചർമത്തിൽ ചുമന്നു തടിച്ച പാടുകൾ, അസഹനീയമായ പേശിവേദന എന്നിവ കൂടുതലായി കാണാം. 

3. മഞ്ഞപ്പിത്തം

ഈച്ച പരത്തുന്ന രോഗമാണല്ലോ മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്. 

4. വൈറല്‍പനി

മഴക്കാലത്ത് പ്രായഭേദമില്ലാതെ കാണുന്ന അസുഖമാണ് വൈറല്‍പനി. പനിയും തൊണ്ടവേദനയും തുമ്മലും ആണ് പ്രധാന ലക്ഷണങ്ങള്‍.

5. എലിപ്പനി

മൃഗങ്ങളുടെയും എലിയുടെയും മൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കടുത്ത പനി, തലവേദന, കാലിന്റെ മസില്‍ വേദന, വയറുവേദന, ഛര്‍ദ്ദി, രക്തം പൊടിയാതെ ദേഹത്ത് തിണര്‍പ്പുണ്ടാകുക തുടങ്ങിയവ മുഖ്യ ലക്ഷണങ്ങളാണ്. ഇത് വൃക്ക, കരള്‍, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് തകരാറുണ്ടാക്കും.

പ്രതിവിധികള്‍....

ശുചിത്വം കാത്തുസൂക്ഷിക്കുകയാണ് രോഗ പ്രതിരോധത്തിന്‍റെ പ്രധാന ഘടകം. വൃത്തിയില്ലാത്ത ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് കോളറവരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ശാരീരിക വൃത്തിയുണ്ടാവുക, വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്. 

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക. വിറ്റാമിനന്‍ സി രോഗപ്രതിരോധ ശേഷി കൂട്ടും. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. കൊതുകിനെ നിയന്ത്രിക്കുന്ന ക്രീമുകള്‍ തേക്കുകയും കൊതുകുവലകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ പ്രതിരോധിക്കാം. 

Follow Us:
Download App:
  • android
  • ios