അധിക എണ്ണമയം കുറയ്ക്കുന്നതിനും, മുഖക്കുരുവിനെ ചെറുക്കുന്നതിനും, മുഖത്തിന്റെ നിറം സന്തുലിതമാക്കുന്നതിനും മുൾട്ടാണി മിട്ടി സഹായകമാണ്. ഇത് പിഗ്മെന്റേഷനും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകയാണ് മുൾട്ടാണി മിട്ടി. മുൾട്ടാണി . ഇത് സാധാരണയായി മുഖത്തിന്റെയും ശരീരത്തിന്റെയും പ്രകൃതിദത്ത ക്ലെൻസറായി ഉപയോഗിക്കുന്നു. അധിക എണ്ണമയം കുറയ്ക്കുന്നതിനും, മുഖക്കുരുവിനെ ചെറുക്കുന്നതിനും, മുഖത്തിന്റെ നിറം സന്തുലിതമാക്കുന്നതിനും മുൾട്ടാണി മിട്ടി സഹായകമാണ്. ഇത് പിഗ്മെന്റേഷനും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്ത സംരക്ഷിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് മുൾട്ടാണി മിട്ടി കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്
ഒരു സ്പൂൺ മുൾട്ടാണി മിട്ടി, അര സ്പൂൺ ചന്ദനപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ റോസ് വാട്ടർ അല്ലെങ്കിൽ ഫ്രഷ് പാൽ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി പൂർണ്ണമായും ഉണങ്ങുന്നത് വരെ വയ്ക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്
ഒരു സ്പൂൺ മുൾട്ടാണി മിട്ടി, അൽപം വേപ്പിൻ പൊടി, വെള്ളം എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. വേപ്പിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും,
മൂന്ന്
ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ¼ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ നാരങ്ങാനീര്, ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖം സുന്ദരമാക്കാൻ മികച്ചൊരു പാക്കാണിത്.


