പൊട്ടൽ തടയുകയും, തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഹെയർ പാക്കുകൾ...
മുടികൊഴിച്ചിലും അകാലനരയും ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നങ്ങളാണ്. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോഗിച്ച് കൊണ്ടുള്ള ഹെയർ പാക്കുകൾ മുടികൊഴിച്ചിൽ കുറയ്ക്കാനും അകാലനര തടയാനും സഹായിക്കുന്നു. പൊട്ടൽ തടയുകയും, തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഹെയർ പാക്കുകൾ...
സവാള നീരും ആവണക്കെണ്ണയും
സവാള നീരിലെ സൾഫർ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. അതേസമയം ആവണക്കെണ്ണ മുടി വളർച്ച വേഗത്തിലാക്കുന്നു. 2 ടേബിൾസ്പൂൺ സവാള നീര് 1 ടേബിൾസ്പൂൺ ആവണക്കെണ്ണയുമായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിൽ മസാജ് ചെയ്ത ശേഷം 20 മിനുട്ട് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ഉലുവയും തൈരും
ഉലുവയിൽ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ വേഗത്തിലാക്കുന്നു. 2 ടേബിൾ സ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക.ശേഷം ഉലുവ പേസ്റ്റ് രാവില 2 ടേബിൾസ്പൂൺ തൈരുമായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
കറ്റാർ വാഴയും വെളിച്ചെണ്ണയും
കറ്റാർവാഴ എൻസൈമുകൾ തലയോട്ടിയിലെ മൃതകോശങ്ങളെ നന്നാക്കുന്നു. അതേസമയം വെളിച്ചെണ്ണ മുടിയെ കരുത്തുള്ളതാക്കുന്നു. 2 ടേബിൾസ്പൂൺ കറ്റാർ ജെൽ 2 ടേബിൾസ്പൂൺ ചൂടുള്ള വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.
കറിവവേപ്പിലയും തെെരും
കറിവവേപ്പിലയും തെെരും യോജിപ്പിച്ചുള്ള ഹെയർ പാക്കാണ് മറ്റൊന്ന്. ഇത് മുടിയെ കൂടുതൽ ശക്തിയുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം.


