പോഷകഗുണമുള്ളതിനാൽ മലബന്ധ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കുന്നതിന് നെയ്യ് സഹായിക്കുന്നു. തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാൽ നെയ്യ് തലച്ചോറിനും നല്ലതായി കണക്കാക്കപ്പെടുന്നു.
മലബന്ധം എന്നത് മലവിസർജ്ജനം കുറയുന്നതിനെയോ മലം പുറന്തള്ളാനുള്ള ബുദ്ധിമുട്ടിനെയോ സൂചിപ്പിക്കുന്നു. മലബന്ധമുള്ള മുതിർന്നവർക്ക് സാധാരണയായി ആഴ്ചയിൽ മൂന്നിൽ താഴെ മലവിസർജ്ജനം മാത്രമേ ഉണ്ടാകൂ. എന്നിരുന്നാലും എല്ലാവരുടെയും മലവിസർജ്ജന ശീലങ്ങൾ വ്യത്യസ്തമായിരിക്കും.
മലബന്ധം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രോബയോട്ടിക്സ്, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നാരുകൾ കൂടുതലുള്ള പഴങ്ങൾ, മറ്റ് പല ഭക്ഷണങ്ങളും മലബന്ധം ലഘൂകരിക്കാനും തടയാനും കഴിയും.
ജീവിതശൈലി ശരിയാക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്ന ഏറ്റവും സാധാരണമായ കുടൽ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് മലബന്ധം. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറയുന്നു.
തൈരും ഫ്ളാക്സ് സീഡ് ...
തൈര് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്ന Bifidobacterium lactis എന്ന് വിളിക്കപ്പെടുന്ന ഫ്രണ്ട്ലി ബാക്ടീരിയ അല്ലെങ്കിൽ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. അതേസമയം ഫ്ളാക്സ് സീഡുകൾ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ലയിക്കുന്ന നാരുകൾ മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്...
30 മില്ലി നെല്ലിക്ക ജ്യൂസ് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി രാവിലെ ആദ്യം കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്നു.
നെയ്യും പാലും...
പോഷകഗുണമുള്ളതിനാൽ മലബന്ധ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കുന്നതിന് നെയ്യ് സഹായിക്കുന്നു. തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാൽ നെയ്യ് തലച്ചോറിനും നല്ലതായി കണക്കാക്കപ്പെടുന്നു. നെയ്യ് ബ്യൂട്ടിറിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. ഉറക്കസമയം ഒരു കപ്പ് ചൂടുള്ള പാലിൽ 1 ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് പിറ്റേന്ന് രാവിലെ മലബന്ധം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്.

ഇലക്കറികൾ...
ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചിലകൾ നാരുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ഫോളേറ്റ്, വിറ്റാമിൻ സി, കെ എന്നിവയുടെ മികച്ച ഉറവിടങ്ങളും കൂടിയാണ്. ഇലക്കറികൾ മലബന്ധ പ്രശ്നം തടയുന്നതിന് സഹായിക്കുന്നു.
