Asianet News MalayalamAsianet News Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

Natural ways to lower your blood pressure
Author
First Published Dec 5, 2022, 12:10 PM IST

തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.  മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

ശരീരഭാരം കുറയ്ക്കുക എന്നതാണ് രണ്ടാമതായി ചെയ്യേണ്ടത്. ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതാണ് നല്ലത്. 

മൂന്ന്...

വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 

നാല്...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാം. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. 

Also Read: വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios