Asianet News MalayalamAsianet News Malayalam

Weight Loss Stories : മൂന്ന് മാസം കൊണ്ട് 14 കിലോ കുറച്ചു, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ ഇതൊക്കെ...

'ആരോ​ഗ്യകരമായ ഡയറ്റ് നോക്കി തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. പറ്റുമെങ്കിൽ വിദ​ഗ്ധ ഡയറ്റീഷ്യന്റെ സഹായത്തോടെ ഭാരം കുറയ്ക്കാൻ ശ്രമിക്കുക...' -  നിജി ഹിൽട്ടൻ പറയുന്നു

niji hilton lost 14 kg in three months
Author
First Published Aug 16, 2024, 1:47 PM IST | Last Updated Aug 16, 2024, 2:16 PM IST

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

ഉദാസീനമായ ജീവിതശെെലിയും വ്യായാമമില്ലായ്മയും മൂലം ഇന്ന് പലരെയും അലട്ടുന്ന ജീവിതശെെലി രോ​ഗമാണ് അമിതവണ്ണം. ശരീരഭാരം കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും. ഹൃദ്രോ​ഗങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് അമിതവണ്ണം. ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് തൃശൂർ സ്വദേശി നിജി ഹിൽട്ടൻ. മൂന്ന് മാസം കൊണ്ട് നിജി 14 കിലോയാണ് കുറച്ചത്. തന്റെ വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് നിജി. 

72 കിലോയിൽ നിന്ന് 58 കിലോയിലേക്ക്

' 72 കിലോയിൽ നിന്ന് 58 കിലോയിലേക്ക് എത്താൻ മൂന്ന് മാസം എടുത്തു. പ്രസവം കഴിഞ്ഞ് പെട്ടെന്നാണ് ഭാരം കൂടിയത്. പ്രസവത്തിന് ശേഷം ഭാരം കൂടിയതോടെയാണ് വണ്ണം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്റെ ശരീരത്തെ സംരക്ഷിക്കണമെന്ന് തോന്നൽ വന്ന് തുടങ്ങി. തെെറോയ്ഡ് പ്രശ്നവും ഉണ്ടായിരുന്നു...' - നിജി ഹിൽട്ടൻ പറയുന്നു.

' മധുരത്തോട് ഏറെ താൽപര്യമുള്ള ആളായിരുന്നു ഞാൻ. മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ച ശേഷം ഭാരം കൂടാൻ തുടങ്ങി. വണ്ണമുള്ള സമയത്ത് തെെറോയ്ഡ് പ്രശ്നവും അലട്ടിയിരുന്നു. അങ്ങനെയാണ് ATP (Abin's Transformation Programme) എന്ന വെയ്റ്റ് ലോസ് പ്രോ​ഗ്രാമിലേക്ക് ജോയിൻ ചെയ്യുന്നത്. അവരുടെ ഡയറ്റീഷ്യന്റെ സഹായത്തോടെയാണ് ഡയറ്റും വ്യായാമവുമെല്ലാം നോക്കിയിരുന്നത്. അവർക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ അയച്ച് കൊടുക്കുമായിരുന്നു. അവരുടെ ക്യത്യമായ ഡയറ്റാണ് പെട്ടെന്ന് ഭാരം കുറയ്ക്കാൻ സഹായിച്ചത്. മൂന്ന് മാസം കൊണ്ട് തന്നെ ഭാരം കുറച്ചു. ഇപ്പോൾ ആ ഭാരം കൂട്ടാതെ കൊണ്ട് പോവുകയാണ് ചെയ്യുന്നത്...' - നിജി  പറയുന്നു.  

അന്ന് 86 കിലോ, ഇന്ന് 68 കിലോ ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് ശരണ്യ ശ്രീധരൻ

ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ

' തെെറോയ്ഡ് പ്രശ്നം ഉള്ളത് കൊണ്ട് ക്യാബേജ്, കോളിഫ്ളവർ, വെള്ള കടല എന്നിവ ഒഴിവാക്കിയിരുന്നു. ​ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കിയിരുന്നു. ഭക്ഷണത്തിന്റെ അളവാണ് പ്രധാനമായി ശ്രദ്ധിച്ചത്. മധുരമുള്ള ഭക്ഷണങ്ങൾ മൊത്തമായി തന്നെ ഒഴിവാക്കി. ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിച്ചിരുന്നു. വയറ് നിറച്ച് ഭക്ഷണം കഴിക്കാതെ നോക്കിയിരുന്നു...-  നിജി ഹിൽട്ടൻ പറയുന്നു.  

ബ്രേക്ക്ഫാസ്റ്റിന് എപ്പോഴും കഴിക്കുന്ന ഭക്ഷണം തന്നെയായിരുന്നു കഴിച്ചിരുന്നത്. പുട്ട്, ഇഡ്ഡലി, ദോശ എല്ലാം കഴിച്ചിരുന്നു. ദോശ, ഇഡ്ഡലി എല്ലാം രണ്ടെണ്ണം വച്ചാണ് കഴിച്ചിരുന്നത്. കറി കൂടുതൽ എടുക്കുമായിരുന്നു. രാവിലെ വിശക്കുമ്പോൾ 11 മണിക്ക് ഏതെങ്കിലും ഒരു പഴം കഴിക്കുമായിരുന്നു. ജ്യൂസായി കുടിക്കാൻ പാടില്ല. ഉച്ചഭക്ഷണം ചോറ് തന്നെയായിരുന്നു. എത്ര ചോറ് എടുക്കുന്നുവോ അത്രയും കറികയും എടുക്കുക. ചിക്കനും മീനുമെല്ലാം ഫ്രെെ ആയി കഴിക്കുന്നത് ഒഴിവാക്കിയിരുന്നു. ദിവസവും രണ്ട് മുട്ട മഞ്ഞയോട് കൂടി തന്നെ കഴിച്ചിരുന്നു. വെെകുന്നേരം മധുരമിടാതെ കോഫി കുടിച്ചിരുന്നു. കോഫിയുടെ കൂടെ ഒരു പിടി നട്സും സീഡ്സും കഴിച്ചിരുന്നു. അത്താഴം എട്ട് മണിക്ക് മുമ്പ് തന്നെ കഴിച്ചിരുന്നു. ചോറ് തന്നെയാണ് അത്താഴത്തിലും കഴിച്ചിരുന്നത്.

എനർജി ലെവൽ കൂടി 

വണ്ണം കുറഞ്ഞതോടെ എനർജി ലെവൽ കൂടി എന്ന് തന്നെ പറയാം. മറ്റൊന്ന് ആത്മവിശ്വാസം വർദ്ധിച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുമെന്നതാണ് ഏറെ സന്തോഷം. 

വർക്കൗട്ട് പ്രധാനം

ദിവസവും 20 മിനുട്ട് നേരം വർക്കൗട്ട് ചെയ്യും. എക്സസെെസ് മെഷീനുകൾ ഇല്ലാതെ വീട്ടിൽ തന്നെ വ്യായാമം ചെയ്യാവുന്നതാണ്. സ്ട്രെച്ചിച്ച്, പടികൾ കയറുക ഇങ്ങനെ നിരവധി വ്യായാമങ്ങൾ ചെയ്യാം. 3000 മുതൽ 5000 സ്റ്റെപ്പുകൾ നടക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. സ്റ്റെപ്പ്സ് കൗണ്ട് അറിയുന്നതിന് നിരവധി ആപ്പുകൾ ഇന്നുണ്ട്. 

വീട്ടിലുള്ള ഭക്ഷണം മാത്രം കഴിക്കുക

വീട്ടിലുള്ള ഭക്ഷണം മാത്രം കഴിക്കുക എന്നുള്ളതാണ് ഭാരം കുറയ്ക്കുന്നതിന് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ആരോ​ഗ്യകരമായ ഡയറ്റ് നോക്കി തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. പറ്റുമെങ്കിൽ വിദ​ഗ്ധ ഡയറ്റീഷ്യന്റെ സഹായത്തോടെ ഭാരം കുറയ്ക്കാൻ ശ്രമിക്കുക.  നമ്മുടെ ശരീരമാണ്. ശരീരത്തിന് കെയർ നൽകുന്നത് നമ്മുക്ക് കൂടുതൽ സന്തോഷം ലഭിക്കും. 

വെയ്റ്റ് ലോസ് സീക്രട്ട് പറഞ്ഞ് തരാമോ എന്ന് ചോദിക്കുന്നവരോട് ആനന്ദിന് പറയാനുള്ളത്...

 

Latest Videos
Follow Us:
Download App:
  • android
  • ios