ആരോഗ്യപ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നതോടെ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം. എങ്കില്‍ മാത്രമേ ഇവ ഏതെങ്കിലും അസുഖത്തിലേക്കുള്ള സൂചനകളാണോ എന്നത് മനസിലാക്കുവാനാകൂ
നിത്യജീവിതത്തില്‍ പലതരത്തിലുള്ള ( Daily Life ) ആരോഗ്യപ്രശ്‌നങ്ങള്‍ ( Health Issues ) നാം നേരിടാറുണ്ട്. ഇവയില്‍ അധികവും നിസാരമായ പ്രശ്‌നങ്ങളായി നാം തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ഇതെല്ലാം തന്നെ പല അസുഖങ്ങളുടെയും സങ്കീര്‍ണമായ ആരോഗ്യാവസ്ഥയകളുടെയും സൂചനകളാകാം.
ആരോഗ്യപ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നതോടെ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം. എങ്കില്‍ മാത്രമേ ഇവ ഏതെങ്കിലും അസുഖത്തിലേക്കുള്ള സൂചനകളാണോ എന്നത് മനസിലാക്കുവാനാകൂ.
ഇത്തരത്തില്‍ പ്രമേഹത്തിന്റേതായി പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രമേഹത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാണാവുന്ന ലക്ഷണങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
ഒന്ന്...
വിശപ്പ് കൂടുന്നതാണ് പ്രമേഹത്തിന്റെ ഒരു സൂചന. പ്രമേഹം പിടിപെടുമ്പോള്‍ രോഗിയില്‍ ആവശ്യത്തിന് ഊര്‍ജ്ജമില്ലാതാകുന്നു. ഇതുമൂലം എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും ക്ഷീണം അനുഭവപ്പെടാം. അതോടെ പിന്നെയും ഭക്ഷണം വേണമെന്ന തോന്നലുണ്ടാകുന്നു.
രണ്ട്...
കാഴ്ചയില്‍ മങ്ങലുണ്ടാകുന്നതും പ്രമേഹത്തിന്റെ സൂചനയാണ്. രക്തത്തില്‍ ഷുഗര്‍നില വര്‍ധിക്കുമ്പോള്‍ അത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കണ്ണിലെ രക്തക്കുഴലുകളില്‍ കേടുപാട് സംഭവിക്കുന്നതോടെയാണ് പ്രമേഹരോഗികളില്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടാകുന്നത്. ഇത് ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ക്രമേണ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാം.
മൂന്ന്...
പ്രമേഹരോഗികളില്‍ രക്തയോട്ടവും ഏറെ ബാധിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി കൈകാലുകളില്‍ മരവിപ്പ്, നീര് എന്നീ പ്രശ്‌നങ്ങള്‍ കാണാം. ഇത്തരം സൂചനകള്‍ കാണുന്ന പക്ഷം പ്രമേഹപരിശോധന നടത്തുന്നത് ഉചിതമാണ്.
നാല്...
കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമുത്പാദിപ്പിക്കാന്‍ പ്രമേഹരോഗികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരില്‍ എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. ഇത് 'മൂഡ് സ്വിംഗ്‌സ്'നും കാരണമാകാം.
അഞ്ച്...
പെട്ടെന്ന് ശരീരഭാരം കുറയുന്നതും പ്രമേഹരോഗത്തിന്റെ ലക്ഷണമായി വരാം. ശരീരത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാത്തതുകൊണ്ട് തന്നെ ശരീരം നേരത്തേ സൂക്ഷിച്ചുവച്ചിട്ടുള്ള കൊഴുപ്പില്‍ നിന്നും മറ്റുമായി ഊര്‍ജ്ജം എടുക്കാം. ഇതുകൊണ്ടാണ് ശരീരഭാരം കുറയുന്നത്.
ആറ്...
പെട്ടെന്ന് മുറിവുകള്‍ ഉണങ്ങാതിരിക്കുക എന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹത്തിന്റെ ഭാഗമായി രോഗപ്രതിരോധ വ്യവസ്ഥ ബാധിക്കപ്പെടുന്നതോടെയാണ് മുറിവുകളോ പരിക്കുകളോ പെട്ടെന്ന് ഭേദമാകാതിരിക്കുന്നത്.
Also Read:- ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക; ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണോ?
കരളിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ മികച്ചത്... മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. ലിവര്‍ സിറോസിസ് , ഫാറ്റി ലിവര്‍ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം എന്നിവയെല്ലാം കരള്‍ രോഗത്തിന് കാരണമാകും. അമിതഭാരം, പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന ലിപിഡ് പ്രൊഫൈല്‍ ഉള്ളവരില്‍ സാധാരണയായി ഫാറ്റി ലിവര്‍ കണ്ട് വരുന്നു. മോശം ഭക്ഷണ ശീലങ്ങള്‍, പ്രത്യേകിച്ച് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു....Read More...
