ഒലിവ് ഓയിൽ ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചൊരു പ്രതിവിധിയാണ്. മുഖത്തെ കരുവാളിപ്പ്, കറുപ്പ്, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഒലിവ് ഓയിൽ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

മികച്ച സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിൽ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ഓക്‌സിഡേഷനെ തടയുന്നു. മാത്രമല്ല, ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തെ തടയുന്നു. ഒലിവ് ഓയിൽ പുരട്ടുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഒലിവ് ഓയിൽ ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചൊരു പ്രതിവിധിയാണ്. മുഖത്തെ കരുവാളിപ്പ്, കറുപ്പ്, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഒലിവ് ഓയിൽ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒലിവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്ത് മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. വരണ്ട ചർമ്മമുള്ളവർക്ക് ഇത് മികച്ചൊരു പാക്കാണ്. 

രണ്ട്...

ഒരു ടീസ്പൂൺ ഒലിവ് ഓയില്‍, പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്...

അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍..