ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനകറ്റുന്നതിനും സഹായകമാണ്.
പാചകത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് ഒലീവ് ഓയിൽ. ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ഒലിവ് ഓയിൽ കൊണ്ട് തലയിൽ പതിവായി മസാജ് ചെയ്യുന്നത് അറ്റം പിളരുന്ന പ്രശ്നം പരിഹരിക്കാനും സഹായിക്കും.
ഒലീവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും വിവിധ ബയോആക്ടീവ് സംയുക്തങ്ങളുടെയും ഉയർന്ന ഉള്ളടക്കം മുടിയെ സംരക്ഷിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി ഒലീവ് ഓയിൽ ഉപയോഗിക്കേണ്ട വിധം.
ഒന്ന്
ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനകറ്റുന്നതിനും സഹായകമാണ്. ഒലീവ് ഓയിൽ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടി വളർച്ച വേഗത്തിലാക്കുന്നതിനും നല്ലതാണ്.
രണ്ട്
രണ്ട് സ്പൂൺ ഒലീവ് ഓയിലും രണ്ട് മുട്ടയുടെ വെള്ളയും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
മൂന്ന്
രണ്ട് സ്പൂൺ ഒലീവ് ഓയിലിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുടി വളർച്ച വേഗത്തിലാക്കാൻ ഈ പാക്ക് സഹായിക്കും.


