സ്ട്രെസ് നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ്, ഇന്ന് ലോക മാനസികാരോഗ്യ ദിനത്തില്‍ പങ്കുവയ്ക്കാനുള്ളത്. 

മത്സരാധിഷ്ടിതമായ ഒരു ലോകമാണ് ഇന്നത്തേത്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദ്ദങ്ങളുടെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കൂടുതലായി അനുഭവിക്കുന്നത്. 

ഇങ്ങനെ തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നതാണെങ്കില്‍ ആരോഗ്യത്തിനുമേല്‍ പലവിധത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തുക. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് ഏറെ ആവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ്, ഇന്ന് ലോക മാനസികാരോഗ്യ ദിനത്തില്‍ പങ്കുവയ്ക്കാനുള്ളത്. 

ഒന്ന്...

പതിവായി വ്യായാമം ചെയ്യുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെൻഷൻ/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട്...

രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്ട്രെസുകളെയെല്ലാം ഇരട്ടിയാക്കും. 

മൂന്ന്...

സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് 'മൈൻഡ്‍ഫുള്‍നെസ്' പ്രാക്ടീസ് ചെയ്യാവുന്നതാണ്. എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവൻ ശ്രദ്ധയും നല്‍കുക, നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ നീക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ഇതില്‍ വരാം. 

നാല്...

ഡീപ് ബ്രീത്തിംഗ് പതിവായി ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റും. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് നല്ലതുപോലെ സഹായകമാണ്.

അഞ്ച്...

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും സ്ട്രെസ് കുറയ്ക്കും. സമയത്തിന് കഴിക്കുക, നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ് കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വ്യത്യാസം കാണാം. 

ആറ്...

ആരോഗ്യകരമായ ബന്ധങ്ങളില്‍ സന്തോഷകരമായി നില്‍ക്കുക. സൗഹൃദങ്ങളിലും മറ്റും സജീവമാവുക. ഉള്‍വലിയുന്ന നിലപാട് വീണ്ടും സ്ട്രെസ്- ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാക്കും.

ഏഴ്..

മൊബൈല്‍ ഫോണ്‍- ഇന്‍റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിങ്ങനെ നമ്മള്‍ ഏറെ സമയം ചിലവിടുന്ന സാങ്കേതിക ലോകത്തില്‍ നിന്ന് ഇടവേളകളെടുക്കുക. ഇതും സ്ട്രെസ് കുറയ്ക്കാൻ ഉപകരിക്കും.

Also Read:- 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ അമ്മമാരെ മാത്രമല്ല, അച്ഛന്മാരെയും ബാധിക്കും...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo