Asianet News MalayalamAsianet News Malayalam

Onam 2023 : പ്രമേഹരോഗികൾക്കും സന്തോഷത്തോടെ ഓണസദ്യ കഴിക്കാം ; ഇക്കാര്യങ്ങൾ കൂടി മനസിൽ വയ്ക്കുക

പ്രമേഹരോഗികൾ ഓണസദ്യ കഴിക്കുമ്പോൾ ചില കാര്യങ്ങൾ‌ മനസിൽ വയ്ക്കുക. ആദ്യമായി പ്രമേഹരോഗികൾ ഡോക്ടറെ കണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വിലയിരുത്തേണ്ടത് പ്രധാനമാണ്. ആഹാരത്തിന്റെയും ഉൾപ്പെടുത്തേണ്ട പോഷകങ്ങളുടെയും കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. അന്നജം കൂടുതലടങ്ങിയ പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കുക. 

onam 2023 how to keep your sugar levels in control this onam -rse-
Author
First Published Aug 23, 2023, 1:45 PM IST

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് ഓൺസദ്യ തന്നെയാകും. രണ്ടും മൂന്നും പായസം കൂട്ടിയുള്ള സദ്യ നാലം ഓണം വരെ കാണും. പ്രമേഹം പോലുള്ള രോ​ഗമുള്ളവർ ശരീരത്തിൽ അധികമെത്തുന്ന കൊഴുപ്പിനെക്കുറിച്ചോ കാലറിയെക്കുറിച്ചോ ചിന്തിക്കാറുണ്ടാകില്ല.

ഒരു ഓണസദ്യയുടെ ശരാശരി ഊർജം 2000 - 3000 കിലോ കാലറിയാണ്. ഇതിൽത്തന്നെ 400– 500 കാലറിയോളം പായസത്തിലൂടെത്തന്നെ ലഭിക്കുന്നു. പ്രമേഹരോഗികൾ ഓണസദ്യ കഴിക്കുമ്പോൾ ചില കാര്യങ്ങൾ‌ മനസിൽ വയ്ക്കുക. ആദ്യമായി പ്രമേഹരോഗികൾ ഡോക്ടറെകണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വിലയിരുത്തേണ്ടത് പ്രധാനമാണ്. ആഹാരത്തിന്റെയും ഉൾപ്പെടുത്തേണ്ട പോഷകങ്ങളുടെയും കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം.

അന്നജം കൂടുതലടങ്ങിയ പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കുക. നട്സുകളും പച്ചക്കറി സാലഡും പയറു വർഗങ്ങളും ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അരി, ഗോതമ്പ്, സേമിയ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന പായസങ്ങൾക്ക് പകരം കിനുവ, തിന, ചാമ, പൊട്ടുകടല, പലതരം മില്ലറ്റുകൾ, പയറു വർഗങ്ങൾ എന്നിവ കൊണ്ടുള്ള പായസം തയാറാക്കാം. ഇതിന് ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.

അരിപ്പായസം ഉണ്ടാക്കുമ്പോൾ വെള്ളയരിക്കു പകരം തവിടുള്ള ബ്രൗൺ റൈസ് തിരഞ്ഞെടുക്കാം. സദ്യ കഴിക്കുമ്പോൾ പായസം നിയന്ത്രിതമായ അളവിൽ കഴിക്കണം. ചോറും കറികൾക്കൊപ്പം പായസം കഴിക്കാതെ പായസം ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. രക്തത്തിലെ ഗ്ലൂക്കോസ് നില ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ തന്നെ പരിശോധിക്കുക. പതിവായി കഴിക്കുന്ന മരുന്നുകളും വ്യായാമവും ആഘോഷത്തിനിടയിൽ നിർത്തിവയ്ക്കരുത്.

Read more  ഓണസദ്യയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

 

Follow Us:
Download App:
  • android
  • ios