പപ്പായയിൽ ഉയർന്ന അളവിലുള്ള ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് പ്രായമാകുന്നതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.

പപ്പായ ഒരു രുചികരമായ പഴമാണ്. രുചിക്ക് മാത്രമല്ല ധാരാളം ആരോ​ഗ്യ​​ഗുണങ്ങളും പപ്പായയിലൂടെ ലഭിക്കുന്നു. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വരെ, പപ്പായ അതിന്റെ നിരവധി ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

പപ്പായയിൽ പലതരം പോഷകങ്ങളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും ചർമ്മത്തിന്റെയും പോഷണത്തിനും സംരക്ഷണത്തിനും സഹായിക്കുന്നു. പപ്പായയിൽ ഉയർന്ന അളവിലുള്ള ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് പ്രായമാകുന്നതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ മിനുസമാർന്നതും ചെറുപ്പവും നിലനിർത്താൻ സഹായിക്കും. കൂടാതെ, പപ്പായ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പപ്പൈൻ, ചിമോപാപൈൻ തുടങ്ങിയ എൻസൈമുകളുടെ സാന്നിധ്യമാണ് പപ്പായയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് കാരണം. പ്രോട്ടീൻ അലിയിക്കുന്ന കഴിവിന് പേരുകേട്ട പപ്പെയ്ൻ, സുഷിരങ്ങൾ അടഞ്ഞേക്കാവുന്ന ചർമ്മകോശങ്ങളെ ഇല്ലാതാക്കി മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്ന പല എക്‌സ്‌ഫോളിയേറ്റിംഗ് ഉൽപ്പന്നങ്ങളിലും ഒരു സാധാരണ ഘടകമാണ്. കൂടാതെ, കേടുവന്ന കെരാറ്റിൻ നീക്കം ചെയ്യാനും പപ്പെയ്‌നിന് കഴിയും.

ഇത് ചർമ്മത്തിൽ അടിഞ്ഞുകൂടുകയും ചെറിയ മുഴകൾ രൂപപ്പെടുകയും ചെയ്യും. പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയ്ക്ക് ചർമ്മത്തിന് തിളക്കം നൽകുന്ന ഗുണങ്ങളുണ്ട്. 

ഒന്ന്...

പപ്പായയും മഞ്ഞളും ചേർന്ന മിശ്രിതം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും യുവത്വവും തിളക്കമുള്ള മുഖവും നൽകാനും സഹായിക്കുന്നു. ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും നന്നായി മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

രണ്ട്...

അരക്കപ്പ് പപ്പായ പേസ്റ്റ്, രണ്ട് ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ തേൻ എന്നിവ നല്ല പോലെ മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ