Asianet News MalayalamAsianet News Malayalam

മഞ്ഞൾ എല്ലാവർക്കും നല്ലതല്ല; കാരണങ്ങൾ അറിയാം...

ധാരാളം ആരോഗ്യഗുണങ്ങൾ മഞ്ഞളിനുള്ളതായി നിങ്ങൾക്ക് അറിയാമായിരിക്കും. രാവിലെ ഉണർന്നയുടൻ ഇളം ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി കഴിക്കുന്നവരുണ്ട്, അതുപോലെ ഹൽദി തയ്യാറാക്കി കഴിക്കുന്നവരുണ്ട്. കറികളിലും മറ്റ് വിഭവങ്ങളിലുമെല്ലാം ഔഷധഗുണങ്ങൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ നാം മഞ്ഞൾ ചേർക്കാറുണ്ട്.

people with certain health issues or diseases should avoid turmeric
Author
First Published Sep 19, 2022, 7:50 AM IST

നമ്മൾ വീടുകളിൽ പതിവായി ഉപയോഗിക്കുന്ന സ്പൈസുകളിൽ മിക്കതിനും പല ഔഷധഗുണങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ പരമ്പരാഗതമായി നാം പറഞ്ഞുകേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമാണ്. എന്നാൽ എല്ലാ സ്പൈസുകളും എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കണമെന്നില്ല. ഇതിനുദാഹരണമാണ് മഞ്ഞൾ.

ധാരാളം ആരോഗ്യഗുണങ്ങൾ മഞ്ഞളിനുള്ളതായി നിങ്ങൾക്ക് അറിയാമായിരിക്കും. രാവിലെ ഉണർന്നയുടൻ ഇളം ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി കഴിക്കുന്നവരുണ്ട്, അതുപോലെ ഹൽദി തയ്യാറാക്കി കഴിക്കുന്നവരുണ്ട്. കറികളിലും മറ്റ് വിഭവങ്ങളിലുമെല്ലാം ഔഷധഗുണങ്ങൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ നാം മഞ്ഞൾ ചേർക്കാറുണ്ട്. എന്നാൽ പരമിതമായ അളവിൽ മാത്രമേ ഇതുപയോഗിക്കാവൂ എന്ന് ആദ്യം മനസിലാക്കുക. 

പ്രധാനമായും ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാണ് മഞ്ഞൾ സഹായിക്കുന്നത്. അതുപോലെ പനി, ചുമ, ജലദോഷം പോലുള്ള സീസണൽ പ്രശ്നങ്ങളെ അകറ്റുന്നതിനും ഇത് സഹായകമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും, സ്കിൻ ഭംഗിയാക്കുന്നതിനും, ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, അൾസറേറ്റിവ് കൊളൈറ്റിസ് പോലുള്ള രോഗങ്ങളിൽ ആശ്വാസം ലഭിക്കുന്നതിനും വണ്ണം കുറയ്ക്കുന്നതിനുമെല്ലാം മഞ്ഞൾ ഉയോഗിക്കുന്നവരുണ്ട്. 

എന്നാൽ ചിലയാളുകൾ മഞ്ഞൾ ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം. ഏത് സാഹചര്യത്തിലാണ് മഞ്ഞൾ ഇത്തരത്തിൽ ഒഴിവാക്കേണ്ടത് എന്നുകൂടി പറയാം. പിത്താശയസംബന്ധമായ പ്രശ്നങ്ങളുള്ളവർ മഞ്ഞൾ ഒഴിവാക്കുക. കാരണം, ഇത് പിത്തം ഉത്പാദിപ്പിക്കുന്നത് വർധിപ്പിക്കാം. ഇത് ആകെ ആരോഗ്യത്തെ തന്നെ ബാധിക്കാം. 

പ്രമേഹരോഗത്തിന് മരുന്ന് കഴിക്കുന്നവരും മഞ്ഞൾ കറികൾക്ക് പുറമെ ഉപയോഗിക്കരുത്. കറികളിൽ തന്നെ പരിമിതപ്പെടുത്തുക. കാരണം, ഇത് പെടുന്നനെ ഷുഗർ നിലയിൽ വ്യത്യാസം വരുത്തുന്നതിന് കാരണമാകും. ഷുഗർ പെട്ടെന്ന് താഴുന്നതിലേക്കാണ് ഇത് നയിക്കുക. ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. 

ഉദരപ്രശ്നമായ 'ഗ്യാസ്ട്രോഫാഗൽ റിഫ്ലക്സ് ഡിസോർഡർ' ഉള്ളവരും കഴിവതും മഞ്ഞളൊഴിവാക്കുക. കാരണം ഉദരപ്രശ്നങ്ങൾ വർധിക്കുന്നതിന് ഇത് കാരണമാകും. അയേൺ കുറവുള്ളവരും മഞ്ഞൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മഞ്ഞൾ ശരീരം അയേൺ ആകിരണം ചെയ്യുന്നത് കുറയ്ക്കുന്നു എന്നതിനാലാണിത്. കരൾരോഗങ്ങളുള്ളവരും മഞ്ഞൾ ഒഴിവാക്കുന്നത് ഉചിതമാണ്. ഇതും രോഗതീവ്രത വർധിപ്പിക്കുമെന്നതിനാലാണ്. 

Also Read:- ദിവസം തുടങ്ങാം ഇനി; 'ഹെല്‍ത്തി ടിപ്' പങ്കുവച്ച് മസബ ഗുപ്ത

Follow Us:
Download App:
  • android
  • ios