Asianet News MalayalamAsianet News Malayalam

സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക് വില്ലനാവുന്നത് ഇങ്ങനെ...

പാരിസ്ഥിതിക ആഘാത ഉണ്ടാക്കുന്നതിന് ഏറ്റവും വലിയ വില്ലൻ സാനിറ്ററി പാഡുകളാണെന്നാണ് ​ഗവേഷകർ പറയുന്നത്. സാനിറ്ററി പാഡിൽ 90 ശതമാനത്തോളം പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് ​മെൻസ്ട്രൽ വേസ്റ്റ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.  പാഡുകളിലെ പ്ലാസ്റ്റിക്കിന്‍റെ അംശം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Plastic based sanitary pads are not only harmful to the environment
Author
Trivandrum, First Published Jun 5, 2019, 11:41 AM IST

പണ്ട് കാലത്ത് സ്ത്രീകൾ ആർത്തവ സമയത്ത് സാനിറ്ററി പാഡുകൾക്ക് പകരം ഉപയോ​ഗിച്ചിരുന്നത് തുണികളാണ്. എന്നാൽ  ഇന്നത്തെ കാലത്ത് വളരെ കുറച്ച് പേർ മാത്രമാണ് തുണി ഉപയോ​ഗിച്ച് കണ്ട് വരുന്നത്. ഇന്ന് കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് സാനിറ്ററി പാഡുകൾ തന്നെയാണ്. 

ഇന്ത്യയിൽ 121 ദശലക്ഷം ആളുകൾ സാനിറ്ററി പാഡുകൾ ഉപയോ​ഗിച്ച് വരുന്നു. 12.3 ബില്ല്യൺ ഡിസ്പോസിബിൾ സാനിറ്ററി പാഡുകൾ എല്ലാ വർഷവും ഉത്പാദിപ്പിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് പാഡുകളുടെ  ഉപയോ​ഗം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നാണ് മെൻസ്ട്രൽ ഹെൽത്ത് അലെെൻസ് ഇന്ത്യ വ്യക്തമാക്കുന്നത്. 

Plastic based sanitary pads are not only harmful to the environment

ഒരു സാനിറ്ററി പാഡ് നശിപ്പിച്ച് കളഞ്ഞാൽ  500 മുതൽ 800 വരെ വർഷം കഴിഞ്ഞാകാം  പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതെന്നും മെൻസ്ട്രൽ ഹെൽത്ത് അലെെൻസ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 

പാരിസ്ഥിതിക ആഘാത ഉണ്ടാക്കുന്നതിന് ഏറ്റവും വലിയ വില്ലൻ പ്ലാസ്റ്റിക് പാഡുകളാണെന്നാണ് ​ഗവേഷകർ പറയുന്നത്. സാനിറ്ററി പാഡിൽ 90 ശതമാനത്തോളം പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് ​മെൻസ്ട്രൽ വേസ്റ്റ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. 

ഓരോ വീടുകളിലും മാലിന്യങ്ങളെ മൂന്നായി വേർതിരിക്കണം. ഈർപ്പവും, വരണ്ടതും, അല്ലാത്തതുമായതും. ഉപയോ​ഗിച്ച പാഡുകളെ കൃത്യമായി പൊതിഞ്ഞ് ഉറപ്പാക്കണമെന്ന്  2016 ലെ ഖരമാലിന്യ സംസ്കരണ മാന​ദണ്ഡത്തിൽ പറയുന്നു.

Plastic based sanitary pads are not only harmful to the environment

സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക്കിന്‍റെ അംശം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്ന് ഉത്തരാഖണ്ഡിലെ സോഷ്യല്‍ വര്‍ക്കറായ റിത്ത ഗെത്തോരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ന് പല സാനിറ്ററി പാഡുകളുടെയും മുകള്‍ വശത്ത്  പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. ഇത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ മോശമായി ബാധിക്കും. സ്തീകള്‍ക്ക് വരുന്ന പ്രധാന ക്യാന്‍സറാണ്  ഗർഭാശയ കാൻസർ. പാഡുകളിലെ ഈ പ്ലാസ്റ്റിക്കിന്‍റെ അംശം  ത്വക്ക് രോഗം വരാനുളള സാധ്യതയ്ക്കും വഴിയൊരുക്കും.  


 

Follow Us:
Download App:
  • android
  • ios