Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ശീലം നിർത്തൂ, കാരണം ഇതാണ്

ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള ​ഗവേഷകരമാണ് പഠനം നടത്തിയത്. 

plastic bottles drinking water can increase your blood pressure study
Author
First Published Aug 15, 2024, 3:40 PM IST | Last Updated Aug 15, 2024, 3:52 PM IST

മ്മളിൽ മിക്ക ആളുകളും പ്ലാസ്റ്റിക് കുപ്പികളിലാണ് വെള്ളം കുടിക്കാറുള്ളത്. ഒരു യാത്ര പോകുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികളിലാകും പലരും വെള്ളം എടുക്കാറുള്ളത്. എന്നാൽ ഇനി മുതൽ  പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. 

ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള ​ഗവേഷകരമാണ് പഠനം നടത്തിയത്.  ഇതിന് കാരണം പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്ന മൈക്രോപ്ലാസ്റ്റിക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ പ്ലാസ്റ്റിക് കുപ്പികളിൽ അല്ലാതെ വെള്ളം കുടിക്കുന്നവരുടെ രക്തസമ്മർദ്ദം കുറഞ്ഞിരിക്കുന്നതായി ​ഗവേഷകർ കണ്ടെത്തി. 

ഇതിലെ മൈക്രോപ്ലാസ്റ്റിക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുള്ള മൈക്രോപ്ലാസ്റ്റിക്സും ഉയർന്ന രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതായി ​ഗവേഷകർ പറയുന്നു.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് ആളുകളിൽ ഏകദേശം 5 ഗ്രാം മൈക്രോപ്ലാസ്റ്റിക് വരെ ശരീരത്തിൽ എത്തുന്നതായി പഠനങ്ങൾ പറയുന്നു.

മറ്റൊന്ന് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കുന്നത് ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു. മൈക്രോപ്ലാസ്റ്റിക്കിൻ്റെയും നാനോ പ്ലാസ്റ്റിക്കിൻ്റെയും സാന്നിധ്യം ഏകദേശം 90 ശതമാനം കുറയ്ക്കാൻ ഇത് സഹായിക്കും. 

Read more പുരുഷന്മാരിലെ ക്യാന്‍സര്‍; 2050 ആവുമ്പോഴേക്ക് മരണനിരക്ക് 93 ശതമാനത്തിലേക്ക് ഉയരാമെന്ന് പഠനം

 

Latest Videos
Follow Us:
Download App:
  • android
  • ios