Asianet News MalayalamAsianet News Malayalam

വായു മലിനീകരണവും കൊവിഡും; വി​ദ​ഗ്ധർ പറയുന്നത്

 മലിനീകരണ തോത് കൂടുന്നതിനനുസരിച്ച് കൊവിഡിന്റെ വ്യാപനവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയിംസിലെ മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. നീരജ് നിഷാൽ പറയുന്നു. 

Pollution may increase virus transmissibility making people more vulnerable to COVID 19 say experts
Author
Delhi, First Published Oct 18, 2020, 9:56 PM IST

വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് വിദ​ഗ്ധർ. ഇത് ആളുകളെ കൊവിഡ് 19 ലേക്ക് കൂടുതൽ ഇരയാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൊവിഡ് വന്ന് ഭേദമായവർക്കും പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

മലിനീകരണ തോത് വർദ്ധിക്കുന്നതിനാൽ വായുവിന്റെ ഗുണനിലവാരം ശ്വാസകോശത്തിൽ വീക്കം ഉണ്ടാക്കുന്നു. ഇത് വൈറസ് പിടിപെടുന്നതിന് കാരണമാകുന്നുവെന്ന് എയിംസിലെ മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. നീരജ് നിഷാൽ പറയുന്നു.

മലിനീകരണ തോത് കൂടുന്നതിനനുസരിച്ച് കൊവിഡിന്റെ വ്യാപനവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ലോകമെമ്പാടുമുള്ള ഉയർന്ന മലിനീകരണ പ്രദേശങ്ങളിൽ കൊവിഡ് 19 ന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് വായു മലിനീകരണം. വായുമലിനീകരണം ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിലെ കൊവിഡ് രോഗികളില്‍ രോഗം മാരകമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം പലരെയും ശ്വാസ, ഹൃദയ സംബന്ധമായ രോഗബാധിതര്‍ ആക്കിയിരിക്കാമെന്നും ഇതാണ് ഇവരില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ മാരകമാകാന്‍ കാരണമാകുന്നതെന്നും വിദ​ഗ്ധർ പറയുന്നു.

ഇന്ത്യയില്‍ കൊറോണ വൈറസിന് കാര്യമായ ജനിതക മാറ്റമില്ല; വാക്‌സിന്‍ വികസനത്തിന് തടസമാകില്ലെന്ന് പഠനം
 

 

Follow Us:
Download App:
  • android
  • ios