ലഞ്ച് അഥവാ ഉച്ചഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഈ ജാഗ്രത പാലിക്കുന്നവര്‍ കുറവാണ്. മറ്റൊന്നുമല്ല, ഉച്ചഭക്ഷണം അത്ര പ്രധാനമാണെന്ന് നാം എവിടെയും പറഞ്ഞുകേള്‍ക്കാറില്ലല്ലോ. പക്ഷേ ബ്രേക്ക്ഫാസ്റ്റ് പോലെ തന്നെ ഉച്ചഭക്ഷണത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഉച്ചഭക്ഷണം പതിവായി ഒഴിവാക്കുന്ന ശീലമുണ്ടെങ്കില്‍ അത് എങ്ങനെയെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരുമെല്ലാം നിര്‍ദേശിക്കാറുണ്ട്. അതുകൊണ്ട് തന്നെ അധികപേരും എങ്ങനെയെങ്കിലും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ശ്രമിക്കാറുണ്ട്.

എന്നാല്‍ ലഞ്ച് അഥവാ ഉച്ചഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഈ ജാഗ്രത പാലിക്കുന്നവര്‍ കുറവാണ്. മറ്റൊന്നുമല്ല, ഉച്ചഭക്ഷണം അത്ര പ്രധാനമാണെന്ന് നാം എവിടെയും പറഞ്ഞുകേള്‍ക്കാറില്ലല്ലോ. പക്ഷേ ബ്രേക്ക്ഫാസ്റ്റ് പോലെ തന്നെ ഉച്ചഭക്ഷണത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഉച്ചഭക്ഷണം പതിവായി ഒഴിവാക്കുന്ന ശീലമുണ്ടെങ്കില്‍ അത് എങ്ങനെയെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഉച്ചഭക്ഷണം കഴിക്കാതിരുന്നാല്‍ അത് ഉന്മേഷക്കുറവിലേക്ക് നയിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ രക്തത്തിലെ ഷുഗര്‍നില ഉയരുന്നു. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള അത്രയും സമയത്തേക്ക് നമുക്ക് ആവശ്യത്തിന് ഊര്‍ജ്ജമുണ്ടാകുന്നു. എന്നാല്‍ ഉച്ചഭക്ഷണം കഴിക്കാതിരുന്നാല്‍ അത് സ്വാഭാവികമായും ബാക്കി സമയത്തെ പ്രതികൂലമായി ബാധിക്കാം.

രണ്ട്...

ഉച്ചയ്ക്ക് ഭക്ഷണം ഒഴിവാക്കുമ്പോള്‍ സ്വാഭാവികമായും അത്രയും വിശപ്പും തളര്‍ച്ചയയും പിന്നീട് നമ്മെ വേട്ടയാടുന്നു. ഇത് അടുത്ത നേരം അമിതമായി കഴിക്കുന്നതിലേക്ക് എത്തിക്കുന്നു. ഈ ശീലം പെട്ടെന്ന് തന്നെ വണ്ണം കൂടുന്നതിനാണ് ഇടയാക്കുക. 

മൂന്ന്...

ഉച്ചയ്ക്കാണ് നാം അധികവും പച്ചക്കറി, ചോറ്, മീൻ, മുട്ട, ഇറച്ചി പോലെ മിക്ക വിഭവങ്ങളും ഒരുമിച്ച് കഴിക്കുന്നത്. ഉച്ചയ്ക്കാണ് ശാരീരികമായി തന്നെ നമക്ക് വിശപ്പ് ഏറ്റവുമധികം അനുഭവപ്പെടുകയും ചെയ്യുക. എന്നാല്‍ ഇതൊന്നും ഇല്ലാതായാല്‍ തീര്‍ച്ചയായും അത്രയും പോഷകങ്ങളാണ് നാം നഷ്ടപ്പെടുത്തുന്നത്. പതിവായി ഇങ്ങനെ സംഭവിക്കുന്നത് പോഷകമില്ലായ്മയിലേക്ക് നയിക്കാം. 

നാല്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഉച്ചഭക്ഷണമൊഴിവാക്കുമ്പോഴുണ്ടാകുന്ന ഉന്മേഷക്കുറവ് നമ്മുടെ ബാക്കി സമയത്തെ ഉത്പാദനക്ഷമതയെ ബാധിക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഇത് ദോഷകരമാണ്. മാത്രമല്ല ഉന്മേഷക്കുറവിന്‍റെ ഭാഗമായി പെട്ടെന്ന് ദേഷ്യം വരിക, നിരാശ വരിക പോലുള്ള മാനസികാവസ്ഥകളുമുണ്ടാകാം. 

അഞ്ച്...

നമ്മുടെ ശരീത്തിന് അതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു സമയക്രമം ഉണ്ട്. ഉച്ചഭക്ഷണമൊഴിവാക്കുമ്പോള്‍ ശരീരത്തിന്‍റെ ദഹനപ്രക്രിയയെയും അത് കാര്യമായി ബാധിക്കുന്നു. 

Also Read:- മഴക്കാലത്ത് ദഹനക്കേട് ഉണ്ടാകാതിരിക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

മഴയോട് മഴ | Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News