Asianet News MalayalamAsianet News Malayalam

ആര്‍ത്തവം മുടങ്ങാനും വെെകുന്നതിന്റെയും 4 കാരണങ്ങൾ

ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്ക് നയിക്കുന്നു. ​അമിതവണ്ണം ​ഗർഭം ധരിക്കാനും വളരെ ​ബുദ്ധിമുട്ടുണ്ടാക്കും.
 

possible reasons for delayed periods
Author
Trivandrum, First Published Jul 14, 2019, 9:18 PM IST

ക്രമം തെറ്റിയുള്ള ആർത്തവം മിക്ക പെൺകുട്ടികൾക്കും വലിയ പ്രശ്നമാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് പൊതുവേയുള്ളൊരു സംശയമാണ് ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭധാരണമാണോ എന്നത്. ആര്‍ത്തവം മുടങ്ങുന്നതിന് ഗര്‍ഭധാരണം മാത്രമല്ല കാരണം. നമ്മുടെ മാനസിക സമ്മര്‍ദ്ദവും ദിനചര്യകളും അതിന് കാരണമാകും. ആര്‍ത്തവം മുടങ്ങാനും വെെകുന്നതിന്റെയും കാരണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള കാരണമാകാറുണ്ട്. ടെൻഷനടിക്കുന്ന സ്ത്രീകൾക്ക് ആർത്തവം ക്യത്യമായി വരണമെന്നില്ല. അമിതമായി ടെൻഷനടിക്കുമ്പോൾ GnRH എന്ന ഹോർമോണിന്റെ  അളവ് കുറയുകയാണ് ചെയ്യുന്നത്. 

രണ്ട്...

ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്ക് നയിക്കുന്നു. ​അമിതവണ്ണം ​ഗർഭം ധരിക്കാനും വളരെ ​ബുദ്ധിമുട്ടുണ്ടാക്കും.

മൂന്ന്...

സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ ആർത്തവം വെെകിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. ‌മരുന്നുകൾ ആർത്തവം വെെകിപ്പിക്കുക മാത്രമല്ല  മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. 

നാല്...

ഗര്‍ഭനിരോധന ഗുളികകളുടെ സ്ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

Follow Us:
Download App:
  • android
  • ios