Asianet News MalayalamAsianet News Malayalam

മുടിയുടെ ആരോ​ഗ്യത്തിന് വേണം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ

ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
 

protein rich foods for hair growth
Author
First Published Aug 3, 2024, 10:19 PM IST | Last Updated Aug 3, 2024, 10:19 PM IST

മുടിയുടെ ആരോ​ഗ്യത്തിന് പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്.  ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നത് കട്ടിയുള്ള മുടി ലഭിക്കുന്നതിന് സഹായിക്കുന്നു. മുടിവളർച്ച വേ​ഗത്തിലാക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.

മുട്ട

ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പാൽ

കാൽസ്യം മാത്രമല്ല, പാലിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ​​ഗ്ലാസ് പാൽ കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. 

നട്സ്

വാൽനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് മുടിയെ കരുത്തുള്ളതാക്കുക മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

തെെര്

മുടിക്ക് ഈർപ്പം നൽകാനും മൃദുവായി നിലനിർത്താനും തെെര് സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ വൃത്തിയാക്കാനും സഹായിക്കുന്നു.

പയർവർ​ഗങ്ങൾ

പ്രോട്ടീനുകൾ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർവർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അന്നജം അടങ്ങിയ പച്ചക്കറിയാണ്. പക്ഷേ പ്രോട്ടീൻ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ നല്ല ഉറവിടങ്ങളാണ്. വേവിച്ച ഉരുളക്കിഴങ്ങ് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് തുടങ്ങിയ സുപ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

ഒരു മാസത്തിൽ രണ്ട് തവണ പിരീഡ്സ് ആകാറുണ്ടോ? കാരണങ്ങൾ ഇതാകാം

 

Latest Videos
Follow Us:
Download App:
  • android
  • ios