Asianet News MalayalamAsianet News Malayalam

ചെറിയ മുറിവുകൾ, കൂടുതൽ കൃത്യത... റോബോട്ടിക് സർജറിയെക്കുറിച്ച് അറിയാം

റോബോട്ടിക് അസിസ്റ്റഡ് സർജറിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മുൻ നിര ആശുപത്രികളിലൊന്നാണ് എറണാകുളം രാജഗിരി ഹോസ്പിറ്റൽ.

Rajagiri hospital robotic surgery center kochi
Author
First Published Dec 13, 2023, 2:19 PM IST

മെഡിക്കൽ സാങ്കേതികവിദ്യ മേഖലയിലെ വലിയ കുതിച്ചുചാട്ടമാണ് റോബോട്ടിക് സർജറി. സങ്കീർണമായ ശസ്ത്രക്രിയകൾ ചെറിയ മുറിവുകളിലൂടെ വ്യക്തതയോടും കൃത്യതയോടും കൂടി ചെയ്യുവാൻ സർജനെ സഹായിക്കുന്ന നൂതന ശസ്ത്രക്രിയാ സംവിധാനമാണിത്. തുടക്കത്തിൽ വൃക്കയിലെ ശസ്ത്രക്രിയകൾക്ക് ഉപയോഗിച്ചിരുന്ന ഈ സാങ്കേതികവിദ്യ ശരീരത്തിലെ മിക്ക അവയവങ്ങളിലും ഇപ്പോൾ സർജറിക്ക് ഉപയോഗിക്കുന്നുണ്ട്. റോബോട്ടിക് അസിസ്റ്റഡ് സർജറിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മുൻ നിര ആശുപത്രികളിലൊന്നാണ് എറണാകുളം രാജഗിരി ഹോസ്പിറ്റൽ.

രാജഗിരി ഹോസ്പിറ്റിലിലെ ഡാവിഞ്ചി എക്സ്ഐ സീരിസ് (Davinci Xi) റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ നീക്കം ചെയ്യൽ, പിത്ത സഞ്ചി നീക്കം ചെയ്യൽ, വൻകുടലിലെ ശസ്ത്രക്രിയ, വൃക്ക നീക്കം ചെയ്യൽ, ഹെർണിയ ശസ്‌ത്രക്രിയ, ആമാശയ ഭാഗത്തെ സർജറി, തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യൽ, കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ (ദാതാവിന്റെ), അർബുദ ശസ്‌ത്രക്രിയ, അമിത വണ്ണത്തിനുള്ള ശസ്‌ത്രക്രിയ (ബെറിയാട്രിക് സർജറി), കുട്ടികളിലെ ശസ്ത്രക്രിയ എന്നിവ സാധ്യമാണ്. ഇത്തരം ശസ്ത്രക്രിയകൾക്ക് വിദഗ്ദരായ സർജൻമാരെ അണിനിരത്തിയാണ് രാജഗിരി ആശുപത്രിയിൽ റോബോട്ടിക് സർജറി സെന്റർ പ്രവർത്തിക്കുന്നത്.

റോബോട്ടിക് സർജറിയിൽ സർജൻ കൂടുതൽ കാര്യക്ഷമതയുള്ളയാളാകും എന്ന് രാജഗിരി ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളായ ഡോ. രാമചന്ദ്രൻ നാരായണമേനോൻ പറയുന്നു. "റോബോട്ടിക് സർജറിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ത്രിഡി വിഷ്വൽ ആണ്. വലിപ്പത്തിലുള്ള ഒരു വ്യൂ ആണ് സർജന് ലഭിക്കുന്നത്. എങ്ങനെയാണോ ഒരു ഓപ്പൺ സർജറി ചെയ്യുന്നത് അതിന്റെ പതിന്മടങ്ങ് വലിപ്പത്തിലുള്ള കാഴ്ച്ചയും കൃത്യതയും സർജന് ലഭിക്കും. കൈവച്ച് സർജൻ എങ്ങനെയാണോ സർജറി നടത്തുന്നത് അതേ വഴക്കത്തോടെ സർജറി നടത്താൻ റോബോട്ടിക് ഉപകരണങ്ങൾകൊണ്ട് സാധിക്കും." ഡോക്ടർ കൂട്ടിച്ചേർക്കുന്നു.

വളരെ ചെറിയ മുറിവുകൾ മാത്രം ശരീരത്തിൽ ഉണ്ടാക്കുന്നു എന്നതാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രത്യേകത. റോബോട്ടിന്റെ കരങ്ങൾ സൂക്ഷ്മമായി മാത്രം മുറിവുകൾ ഉണ്ടാക്കുകയുള്ളൂ. ഇത് ഓപ്പറേഷൻ സമയത്ത് രക്തം പൊടിയുന്നത് വളരെ കുറയ്ക്കുന്നു. അതിനൂതനമായ ശസ്ത്രക്രിയ ആയതുകൊണ്ട് തന്നെ ഓപ്പറേഷന് ശേഷമുളള ആശുപത്രി വാസം കുറയുന്നു. ഓപ്പറേഷനോട് അനുബന്ധമായി ഉണ്ടാകാവുന്ന അണുബാധ സാധ്യതയും വളരെ കുറയുന്നു.

ആധുനികമായ സംവിധാനമാണ് ഡാവിഞ്ചി എക്സ്ഐ സീരിസ് റോബോട്ടിക് സിസ്റ്റം. ഇതിന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്:

സർജൻസ് കൺസോൾ ( SURGEONS CONSOLE): ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തന്നെ റോബോട്ടിക് സർജറി ചെയ്യുന്ന സർജന് സ്വസ്ഥമായിരുന്ന് റോബോട്ടിന്റെ കരങ്ങൾ ചലിപ്പിക്കുവാനുള്ള ഇടമാണിത്

വിഷൻ കാർട്ട് (VISION CART): വിഷൻ കാർട്ടിൽ 3ഡി ക്യാമറ സംവിധാനമുണ്ട്. ശരീരഭാഗങ്ങൾ വളരെ വ്യക്തതയോടെ നിരീക്ഷിക്കുന്നതിനും, സർജൻ ചലിപ്പിക്കുന്ന റോബോട്ടിന്റെ കരങ്ങൾ കൃത്യമായും സൂക്ഷ്മമായും നിരീക്ഷിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും. തന്നെയുമല്ല രോഗിയുടെ ശരീര ഭാഗങ്ങൾ സർജനും, ടീമംഗങ്ങൾക്കും 10 മടങ്ങ് വലിപ്പത്തിൽ വ്യക്തമായി കാണുകയും ചെയ്യാം

റോബോട്ടിക് ആം (ROBOTIC ARM): ഡാവിഞ്ചി എക്സ്ഐ സീരിസ് റോബോട്ടിക് സിസ്റ്റത്തിന്റെ ഏറ്റവും പ്രധാന ഘടകം റോബോട്ടിക് ആം ആണ്. ഓപ്പറേഷന് വിധേയമാകുന്ന രോഗിയുടെ ശരീര ഭാഗത്തിന് മുകളിലായി റോബോട്ടിക് ആം നിൽക്കുന്നു. കൺസോളിൽ ഇരുന്ന് സർജൻ നിയന്ത്രിക്കുന്ന റോബോട്ടിക് ആം ആണ് രോഗിയുടെ ശരീര ഭാഗങ്ങളിൽ ശസ്ത്രക്രിയക്ക് വേണ്ടി മുറിവ് ഉണ്ടാക്കുന്നതും, തുന്നലിടുന്നതുമെല്ലാം. സർജൻ, കൺസോളിൽ ഇരുന്നാണ് ഓപ്പറേഷൻ ചെയ്യുന്നതെങ്കിലും, രോഗിയെ കിടത്തിയിരിക്കുന്ന ഓപ്പറേഷൻ ടേബിളിന് ഇരുവശത്തായി റോബോട്ടിക് സംവിധാനത്തിൽ പ്രത്യേക പരിചയമുള്ള നേഴ്സും ടെക്നിക്കൽ സ്റ്റാഫും ഉണ്ടാകും. വളരെ സങ്കീർണമായ സർജറി ചെയ്യുമ്പോൾ കൺസോളിൽ റോബോട്ടിന്റെ കരങ്ങൾ നിയന്ത്രിക്കുന്ന സർജനെ കൂടാതെ മറ്റൊരു സർജൻ രോഗിയുടെ അടുത്ത് എല്ലാം നിരീക്ഷിക്കുകയും ചെയ്യും.

Rajagiri hospital robotic surgery center kochi

ഡാവിഞ്ചി എക്സ്ഐ സീരിസ് റോബോട്ടിന് നാല് കൈകളാണുള്ളത്. നാലു കരങ്ങളിൽ ഒന്ന് ടെലിസ്കോപ്പ് ആണ്. സീറോ ഡിഗ്രി, 15 ഡിഗ്രി, 30 ഡിഗ്രി എന്നിങ്ങനെ പല ആംഗിളുകളിൽ തിരിയുന്നതാണ് ഈ ടെലിസ്കോപ്പ്. മറ്റു മൂന്നു കരങ്ങൾ ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന വിവിധ പ്രവർത്തികൾക്ക് അനുയോജ്യമായി സംവിധാനം ചെയ്യാം. ശരീരഭാഗങ്ങൾ പൊക്കിയെടുക്കുന്ന ഫോർസെപ്സ്, ശരീരഭാഗങ്ങൾ മുറിക്കപ്പെടുന്ന സിസ്സേഴ്സ്, മുറിവുകൾ ഉണ്ടാകുന്ന രക്ത നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ക്ലിപ്പുകൾ ഘടിപ്പിച്ച കരം. ഇങ്ങനെ പലതരം ജോലികൾക്കായി ഈ മൂന്നു കരങ്ങളും ഉപയോഗിക്കാം. വിവിധ ശസ്ത്രക്രിയകൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ മാറിമാറി ഈ മൂന്ന് കരങ്ങളിലും ഉപയോഗിക്കാം. ടെലിസ്കോപ്പ് ഉപയോഗിക്കുന്ന കരം മാത്രം ശസ്ത്രക്രിയ തീരുന്നതുവരെ മാറാതെ ഉപയോഗപ്പെടുത്തും.

റോബോട്ടിക് സർജറി സുരക്ഷിതമാണോ?

തീർച്ചയായും! ഐവിഷൻ സെൻസ് എന്ന സുരക്ഷിത തത്വം ഡാവിഞ്ചിയിൽ ഉപയോഗിക്കുന്നു. അതായത് ഡാവിഞ്ചിയെ നിയന്ത്രിക്കുന്ന സർജന്റെ കണ്ണുകൾ ഓപ്പറേഷന് വിധേയമാകുന്ന രോഗിയുടെ പ്രതലത്തിൽ നിന്നും വ്യതിചലിക്കുമ്പോൾ ഡാവിഞ്ചിയുടെ കരങ്ങൾ നിശ്ചലമാകുന്നു. ലളിതമായ ഒരു ഉദാഹരണം പറഞ്ഞാൽ ഉയർന്ന നിലവാരമുള്ള പുതിയ കാറുകളുടെ സുരക്ഷിതത്വം കൂട്ടുവാൻ സീറ്റ് ബെൽറ്റിൽ ചില ക്രമീകരണങ്ങളുണ്ട്. സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ കാർ ചലിക്കുകയുളളൂ. സമാനമാണ് റോബോട്ടിക് സർജറിയുടെയും സുരക്ഷാമാനദണ്ഡം. ഉപകരണത്തിൽ നിന്ന് അണുബാധയേൽക്കുമെന്ന പേടിയും വേണ്ട. കാരണം പ്രീ വാഷിംഗ്, അൾട്രാസോണിക് ക്ലീനിങ്, പ്ലാസ്മ സ്റ്റെറിലൈസേഷൻ എന്നീ മൂന്ന് ഘട്ടത്തിലുള്ള അണുനശീകരണത്തിലൂടെ റോബോട്ടിക് കരങ്ങൾ 100% അണുവിമുക്തമാക്കി മാത്രമേ സർജറി ചെയ്യൂ.

Rajagiri hospital robotic surgery center kochi

നിങ്ങൾ റോബോട്ടിക് സർജറി തെരഞ്ഞെടുക്കണോ?

പുതിയ സംവിധാനമായത് കൊണ്ട് തന്നെ റോബോട്ടിക് സർജറി തെരഞ്ഞെടുക്കുമ്പോൾ സർജറി നടക്കുന്ന ആശുപത്രിയിലെ സംവിധാനങ്ങൾ, സർജറി ചെയ്യുന്ന ഡോക്ടറുടെ പ്രാഗത്ഭ്യം, റോബോട്ടിക് സർജറിയുടെ ചെലവ് എന്നിവ പരിഗണിക്കണം.

എറണാകുളം രാജഗിരി ഹോസ്പിറ്റലിലെ രാജഗിരി റോബോട്ടിക് സർജറി സെന്റർ ഈ മേഖലയിലെ ഏറ്റവും ഉയർന്ന ഗുണമേന്മയും സാങ്കേതികമികവും കൃത്യമായി പാലിച്ചുവരുന്ന സ്ഥാപനമാണ്. മാറുന്ന സാങ്കേതികവിദ്യ അനുസരിച്ച് ആരോഗ്യമേഖലയിലും നവീനമായ ആശയങ്ങൾ വരും. അതിലൊന്നാണ് റോബോട്ടിക് സർജറി. മുൻകാലങ്ങളിലേത് പോലെ ശരീര ഭാഗങ്ങൾ തുറന്നുള്ള സർജറി വേണോ, ലാപ്രോസ്കോപ്പിക് സർജറി വേണോ, അതോ നവീനവും, നൂതനവുമായ ഡാവിഞ്ചി എക്സ്ഐ സീരിസ് റോബോട്ടിക് സർജറി വേണോ എന്നതെല്ലാം രോഗിയുടെ തീരുമാനമാണ്. പക്ഷേ, തെരഞ്ഞെടുപ്പ് നടത്തുമ്പോൾ അത് ഏറ്റവും വിദഗ്ധ സേവനം നൽകുന്ന ആശുപത്രിയെ ആശ്രയിക്കുക എന്നതും പ്രധാനമാണ്.

കൂടുതൽ വിവരങ്ങൾക്ക്:>

 

Latest Videos
Follow Us:
Download App:
  • android
  • ios