Asianet News Malayalam

എലിപ്പനി പിടിപെടാതിരിക്കാൻ എന്ത് ചെയ്യണം...?

മഴക്കാലത്തും പ്രളയത്തിന് ശേഷവുമാണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. 

Rat fever symptoms and prevention tips
Author
Trivandrum, First Published May 27, 2021, 7:18 PM IST
  • Facebook
  • Twitter
  • Whatsapp

സംസ്ഥാനത്ത് മഴക്കാലമാകുന്നതിനാൽ രോ​ഗങ്ങൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ‍ജോർജ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി, ചിക്കുൻ​ഗുനിയ തുടങ്ങിയ കൊതുകുജന്യ രോ​ഗങ്ങളും മലിനജലം കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നത് വഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോ​ഗങ്ങളും വർദ്ധിക്കാം.

മഴക്കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനി. മഴക്കാലത്തും പ്രളയത്തിന് ശേഷവുമാണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാല്‍ ഏകദേശം പത്തു ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

എന്താണ് എലിപ്പനി...? 

ലെപ്‌ടോസ്‌പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ (Spirocheta) മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോ​ഗലക്ഷണങ്ങൾ...

പനി, പേശി വേദന, തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്. തുടക്കത്തിൽ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

പ്രതിരോധ മാർ​ഗങ്ങൾ...

ഒന്ന്...

വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കെെയുറ, മുട്ടവരെയുള്ള പാദരക്ഷകൾ, മാസ്ക്ക് എന്നിവ ഉപയോ​ഗിക്കുക.

രണ്ട്...

കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

മൂന്ന്...

ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കുക.

നാല്...

മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

അഞ്ച്...

എലിപ്പനി പ്രാരം​ഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ പാടില്ല.

കൊവിഡ് ബാധിക്കാത്തവരിലും ബ്ലാക്ക് ഫംഗസ് പിടിപെടുമോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios