Asianet News MalayalamAsianet News Malayalam

Health Tips: ഉറക്കമുണർന്നതിന് ശേഷം ക്ഷീണം തോന്നാറുണ്ടോ? ഇവയാകാം കാരണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്.
 

Reasons Why You Might Feel Tired After Waking Up
Author
First Published Aug 4, 2024, 7:50 AM IST | Last Updated Aug 4, 2024, 10:46 AM IST

രാവിലെ ഉറക്കമുണർന്നതിന് ശേഷവും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ? രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്.

ഉറക്കമുണർന്നതിന് ശേഷം നിങ്ങൾക്ക് ക്ഷീണം തോന്നാനിടയുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  

1. രാത്രി ഉറക്കം ശരിയായില്ല 

രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ട് ക്ഷീണം തോന്നാം. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. പലരും രാത്രി ഫോണും നോക്കിയിരുന്ന് വൈകിയാകും ഉറങ്ങുന്നത്. രാത്രി കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

2. നിര്‍ജ്ജലീകരണം 

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിലെ അമിനോ ആസിഡിൻ്റെ അളവിനെ ബാധിക്കും. ആവശ്യത്തിന് അമിനോ ആസിഡുകൾ ഇല്ലെങ്കിൽ,  സെറോടോണിനെ മെലറ്റോണിനാക്കി മാറ്റുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇത് നിങ്ങൾക്ക് രാവിലെ ക്ഷീണവും മയക്കവും തോന്നാന്‍ കാരണമാകും.അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. 

3. ഹോർമോൺ അസന്തുലിതാവസ്ഥ 

നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയുണ്ടെങ്കിൽ, പ്രത്യേകിച്ച് തൈറോയിഡുമായി ബന്ധപ്പെട്ട്, അത് നിങ്ങളുടെ മുഴുവൻ മെറ്റബോളിസത്തെയും ബാധിക്കുന്നു. ഈ അസന്തുലിതാവസ്ഥ നിങ്ങളുടെ ഭാരത്തെ മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെയും ബാധിക്കുമെന്ന് വിദഗ്ധൻ പറയുന്നു. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടാം. 

4. വിറ്റാമിനുകളുടെ കുറവ് 

ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജവും പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാത്തതു കൊണ്ടും ക്ഷീണം തോന്നാം. അതിനാല്‍ വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

5. സ്ട്രെസ് 

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവ മൂലവും ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. 

ശ്രദ്ധിക്കുക: നീണ്ടു നില്‍ക്കുന്ന ക്ഷീണം ആണെങ്കില്‍ സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ക്ഷീണം അകറ്റാനും ഊർജ്ജം ലഭിക്കാനും ശരീരത്തിന് വേണം ഈ പോഷകങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios