പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.

ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണം കഴിക്കേണ്ടതിന്റെ മൂന്ന് കാരണങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ.
'പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകൽ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു...' - റുജുത കുറിച്ചു. നിങ്ങൾ പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ കൂടുതൽ കലോറി ഉപയോഗിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തും. ആരോഗ്യകരവും പൂരിതവുമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുകയാണെങ്കിൽ ശരീരത്തിന് ആവശ്യമായ കലോറി എത്തുന്നതിന് സഹായിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.
രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മൾ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസേനയുള്ള ഊർജ്ജ ഉപഭോഗത്തിൻറെ 15-25% പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് മികച്ച ഉൽപ്പാദനക്ഷമത, മെച്ചപ്പെട്ട ശരീരഘടന, മെച്ചപ്പെട്ട മാനസികാവസ്ഥ എന്നിവയ്ക്കും കാരണമാകുന്നുവെന്നും വിദഗ്‌ധർ പറയുന്നു.
ഓരോ ദിവസവും ഊർജം ഉൽപാദിപ്പിക്കേണ്ടത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാൻ കൃത്യസമയത്ത്, കൃത്യ അളവിൽ, സമീകൃത പ്രഭാത ഭക്ഷണം ശീലിക്കണമെന്നു ആരോഗ്യ വിദഗ്‌ധർ പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ