ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കണമെന്ന് ലവ്‌നീത് ബത്ര ആവശ്യപ്പെടുന്നു. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.

ക്രമരഹിതമായ ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്നു. പൊണ്ണത്തടി ഇന്നത്തെ കാലത്ത് ആളുകൾക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ്. പല വ്യക്തികളും ശരീരഭാരം കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നു.ആളുകൾ വ്യായാമം ചെയ്യുകയും തങ്ങളുടെ അധിക കിലോ കുറയ്ക്കാൻ കർശനമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഭക്ഷണ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിൽ നിങ്ങൾ കഴിക്കേണ്ട ഭക്ഷണം എങ്ങനെയെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ ഭാരം എളുപ്പം കുറയ്ക്കാമെന്ന് പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറഞ്ഞു. 

ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കണമെന്ന് ലവ്‌നീത് ബത്ര ആവശ്യപ്പെടുന്നു. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.

നിങ്ങൾ കാപ്പി പ്രിയരാണോ?എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മുഴുവൻ ദിവസത്തെയും സജ്ജമാക്കും. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന പ്രോട്ടീൻ പ്രഭാതഭക്ഷണം കഴിക്കുന്നത് ആസക്തി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിശപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന വിശപ്പ് ഹോർമോണായ ഗ്രെലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും പ്രോട്ടീൻ സഹായിച്ചേക്കാം.

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രോട്ടീൻ ഫലപ്രദമാണ്. കൂടുതൽ പ്രോട്ടീൻ കഴിക്കുന്ന ആളുകൾക്ക് വയറിലെ കൊഴുപ്പ് വളരെ കുറവാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വിറ്റാമിൻ കെയുടെ പങ്കിനെ കുറിച്ചും അവർ പറയുന്നു. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ നിന്ന് നിങ്ങൾക്ക് വിറ്റാമിൻ കെ ലഭിക്കും. നിങ്ങൾ കഴിക്കേണ്ട നല്ല കൊഴുപ്പിൽ വാൾനട്ട്, ബദാം, നിലക്കടല, കശുവണ്ടി, ഒലിവ് ഓയിൽ എന്നിവ ഉൾപ്പെടുന്നു. 

രാത്രിയിൽ കയ്യിലും കാലിലും കഠിനമായ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? കാരണം

ഭാരം കുറയ്ക്കാൻ ആരോ​ഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും അവർ പറഞ്ഞു. വാൾനട്ടിൽ നാരുകൾ, പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി6, ഫോളേറ്റ്, തയാമിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ബദാം ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിലനിർത്താൻ സഹായിക്കുന്നു. നിലക്കടലയിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, നല്ല കൊഴുപ്പ് കൊണ്ട് സമ്പുഷ്ടമാണ്. കശുവണ്ടി, മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരത്തിന് നല്ല കൊഴുപ്പ് നൽകാൻ കഴിയും. 

View post on Instagram