Asianet News MalayalamAsianet News Malayalam

സ്ഥിരമായി വ്യായാമം ചെയ്താൽ ഓർമശക്തി കൂടുമെന്ന് പഠനം

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. തലച്ചോറിനെ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാനും വ്യായാമം വളരെ നല്ലതാണെന്നാണ് ​ഗവേഷകനായ ജെയിംസ് ബ്ലൂമെന്റൽ പറയുന്നത്. 

Regular exercise changes the brain to improve memory, thinking skills study
Author
Trivandrum, First Published Jun 26, 2019, 9:14 PM IST

ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്താൽ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയിൽ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. തലച്ചോറിനെ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും വ്യായാമം വളരെ നല്ലതാണെന്നാണ് ​ഗവേഷകനായ ജെയിംസ് ബ്ലൂമെന്റൽ പറയുന്നത്.

ജേണൽ ന്യൂറോളജി എന്ന മാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.  ഉയർന്ന രക്തസമ്മർദ്ദവും ഹൃ​ദയസംബന്ധമായ അസുഖങ്ങളുമുള്ള 160 ചെറുപ്പക്കാരിൽ പഠനം നടത്തുകയായിരുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , ഓർമശക്തി കുറഞ്ഞു വരിക  ഇത്തരം പ്രശ്നങ്ങളും പഠനത്തിൽ പങ്കെടുത്ത ചെറുപ്പക്കാരിൽ കാണാമായിരുന്നുവെന്ന് ​​ഗവേഷകൻ ജെയിംസ് പറയുന്നു. 

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഓർമശക്തി വർധിപ്പിക്കാനും പക്ഷാഘാതം വരാതിരിക്കാനും സഹായിക്കുമെന്ന്  യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ നടത്തിയ പഠനത്തിലും പറയുന്നു. ക്യത്യമായി വ്യായാമം ചെയ്താൽ നല്ല ഉറക്കം കിട്ടുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ​ഗുണം ചെയ്യുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഇൻസ്ട്രക്ടറായ ഡോ. സ്കോട്ട് മ​​ക്​ഗിന്നിസ് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios