നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. സമ്മർദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേയ്ൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്ത്രീകളിലാണ് മൈഗ്രേയ്ന്‍ തലവേദന കൂടുതലായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് മൈഗ്രേയ്ന്‍ കൂടുതലായി അനുഭവപ്പെട്ടെന്നുവരാം. എന്നാല്‍ ഗര്‍ഭകാലത്തും, ആര്‍ത്തവവിരാമം എത്തുമ്പോഴും മൈഗ്രേയ്ന്‍ കാഠിന്യം കുറഞ്ഞുവരികയാണ് ചെയ്യുന്നത്.

തലവേദന അകറ്റാൻ ഇതാ അഞ്ച് വഴികൾ...

ഒന്ന്...

ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥ തലവേദനയ്ക്ക് കാരണമാകും. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും.

 

 

രണ്ട്...

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദന അകറ്റാൻ മറ്റൊരു മാർഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. മാനസിക സംഘർഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാൻ ഉത്തമമാർഗമാണിത്. 

മൂന്ന്...

തലവേദന അകറ്റാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ കൊണ്ട് കഴിയും. മാത്രമല്ല ശരീരത്തേയും മനസ്സിനേയും റിലാക്സ് ചെയിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടും. 

 

 

നാല്...

തലവേ​ദന അകറ്റാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കും. ഇഞ്ചി ചേർത്ത ചായ ഒരു ദിവസം മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. 

അഞ്ച്...

തലവേദനയ്ക്ക് മികച്ചതാണ് കറുവപ്പട്ട വെള്ളം. തിളച്ച വെള്ളത്തിൽ അൽപം കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് തലവേദന കുറയ്ക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. 

നിങ്ങളെ തലവേദനയിലേക്ക് നയിച്ചേക്കാവുന്ന ആറ് ഭക്ഷണപാനീയങ്ങള്‍