ദില്ലി: സ്വകാര്യ ആശുപത്രിയിലെ 80 ശതമാനം ഐസിയു കിടക്കകളും കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ട് ദില്ലി സര്‍ക്കാര്‍. 33 സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു.

ദില്ലിയിൽ ഓഗസ്റ്റ് അവസാന വാരം മുതൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഡല്‍ഹിയില്‍ 4321 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ ഒറ്റ ദിവസം മരണമടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഐ.സി.യു കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കിടക്കകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് രോഗികൾക്കായി 80 ശതമാനം കിടക്കകളും മാറ്റിവയ്ക്കാൻ 33 സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒരു വീഡിയോ കോൺഫറൻസും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. 

  കൊവിഡ് -19 ൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ആണ്. പൊതുസ്ഥലത്തും തിരക്കേറിയ സ്ഥലങ്ങളിലും പോകുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

നാം സുരക്ഷിതരായിട്ടില്ല; കൊവിഡ് ബാധയെ പ്രതിരോധിക്കാന്‍ ചില 'ടിപ്സ്'...