Asianet News MalayalamAsianet News Malayalam

കെെമുട്ടിലുള്ള കറുപ്പ് മാറാൻ ഇതാ ഒരു പൊടിക്കെെ

സൂര്യപ്രകാശം, വരണ്ട ചർമ്മം എന്നിവ ഇരുണ്ട ചർമ്മത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. കെെമുട്ടിലുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെ...
 

simple tips for remove dark elbow
Author
First Published Aug 30, 2024, 9:46 PM IST | Last Updated Aug 30, 2024, 9:46 PM IST

പലപ്പോഴും ഹൈപ്പർപിഗ്മെൻ്റേഷൻ കാരണം പലർക്കും ചർമ്മം ഇരുണ്ടതായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് കഴുത്തും കാൽമുട്ടും പോലുള്ള ഭാഗങ്ങളിൽ. ഈ അവസ്ഥ മെലാനിൻ അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നതിൻ്റെ ഫലമാണ്. സൂര്യപ്രകാശം, വരണ്ട ചർമ്മം എന്നിവ ഇരുണ്ട ചർമ്മത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. കെെമുട്ടിലുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെ...

വേണ്ട ചേരുവകൾ

  • വെളിച്ചെണ്ണ                           4 തുള്ളി 
  • ബേക്കിംഗ് സോഡ               2 ടീസ്പൂൺ
  • ടൂത്ത് പേസ്റ്റ്                            2 ടീസ്പൂൺ
  • ഉപ്പ്                                            2 ടീസ്പൂൺ
  • പാൽ                                        2 ടീസ്പൂൺ
  • തക്കാളി                                   പകുതി 

 തയ്യാറാക്കുന്ന വിധം

 2 ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു പാത്രത്തിൽ ഇടുക. ശേഷം അതിലേക്ക് 2 ടീസ്പൂൺ കോൾഗേറ്റ് ടൂത്ത് പേസ്റ്റ്  ചേർക്കുക. 1 ടീസ്പൂൺ ഉപ്പും 2 മുതൽ 3 ടീസ്പൂൺ പാലും ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. അവസാനം, പേസ്റ്റിലേക്ക് 3-4 തുള്ളി വെളിച്ചെണ്ണ ചേർത്ത് നന്നായി ‌മിക്സ് ചെയ്യുക. കഴുത്തിന് ചുറ്റും, കെെമുട്ട്, എന്നിവിടങ്ങളിൽ ഈ പാക്ക് പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. 

വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നത് കൊളാജൻ്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു.

പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ മൃദുവായി മായ്ച്ചുകളയുകയും ചർമ്മത്തിന് തിളക്കമുള്ളതുമായ നിറം നൽകുകയും ചെയ്യുന്നു. പാൽ ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു പൊട്ടുന്നത് തടയാനും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്താനും സഹായിക്കും.

തക്കാളിയിൽ വിറ്റാമിൻ സി, ലൈക്കോപീൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വരകൾ, ചുളിവുകൾ, പ്രായത്തിൻ്റെ പാടുകൾ, കറുത്ത വൃത്തങ്ങൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

കണ്ണുകളെ സംരക്ഷിക്കാൻ വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios