Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ രോ​ഗം തടയാൻ ഒഴിവാക്കേണ്ട ആറ് കാര്യങ്ങൾ

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രത്യേകിച്ച് മധുരമുള്ള പാനീയങ്ങൾ കരളിനെ ദോഷകരമായി ബാധിക്കും. കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. 

six things to avoid to prevent fatty liver disease
Author
First Published Apr 13, 2024, 3:09 PM IST

കരളിൽ കൊഴുപ്പ് അടി‍ഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്ക്  ഈ രോഗം കാരണമാകുന്നു. അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവ ഫാറ്റി ലിവറിൻ്റെ മൂന്ന് കാരണങ്ങളാണ്. ഇവ കൂടാതെ ഫാറ്റി ലിവറിന് കാരണമാകുന്ന മറ്റു പല ഘടകങ്ങളുമുണ്ട്.  ഭക്ഷണക്രമത്തിലും ജീവിതശൈലിയിലെയും ചില മാറ്റങ്ങൾ ഫാറ്റി ലിവർ തടയാൻ സഹായിക്കും.

ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആരോഗ്യമുള്ള കരളിൽ ചെറിയ അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സാധാരണയായി 5% ൽ താഴെ, കൊഴുപ്പിൻ്റെ മിതമായ വർദ്ധനവ് പോലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും..- കെക്ക് മെഡിസിനിലെ ഹെപ്പറ്റോളജിസ്റ്റും ​ഗവേഷകനുമായ അനി കർദാഷിയാൻ പറഞ്ഞു. 

രണ്ട്...

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രത്യേകിച്ച് മധുരമുള്ള പാനീയങ്ങൾ, കരളിനെ ദോഷകരമായി ബാധിക്കും. കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. 

മൂന്ന്...

മദ്യപാനം കരൾ രോ​ഗം ഉണ്ടാകുന്നതിന് പിന്നിലെ ഒരു സാധാരണ കാരണമാണ്. ഇത് ചികിത്സിക്കാതെ വരുമ്പോൾ കരൾ തകരാറിലാകുന്നു. മദ്യപാനം കരളിനെ സാവധാനത്തിൽ നശിപ്പിക്കുകയും മഞ്ഞപ്പിത്തത്തിനും ഇടയാക്കും.

നാല്...

പുകവലി നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD), ലിവർ ക്യാൻസർ തുടങ്ങിയ ചില കരൾ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

അഞ്ച്...

സാധാരണ വേദനസംഹാരികൾ കരളിന്റെ പ്രവർത്തനെ ദോഷകരമായി ബാധിക്കാം. വേദനസംഹാരികൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു.

ആറ്...

പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരവും ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു. ആരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

വില്ലൻ ചുമയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ ഇതൊക്കെ

 

Follow Us:
Download App:
  • android
  • ios