Asianet News MalayalamAsianet News Malayalam

വില്ലൻ ചുമയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ ഇതൊക്കെ

'വില്ലൻ ചുമ' എന്നത് ശ്വാസകോശ സംബന്ധമായ അണുബാധയാണ്. 'Bordetella pertussis' ('ബോർഡെറ്റെല്ല പെർട്ടുസിസ്)എന്ന ഒരുതരം ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശ്വാസകോശത്തെയാണ് ഈ അണുബാധ ബാധിക്കുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. 

whooping cough cases surge in china know symptoms and prevention
Author
First Published Apr 13, 2024, 11:52 AM IST

കൊവിഡ് 19 ന് ശേഷം ആശങ്ക ഉയർത്തി വില്ലൻ ചുമ. ചൈന, ഫിലിപ്പീൻസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും യുഎസ്, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വില്ലൻചുമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെർട്ടുസിസ് എന്ന പേരുള്ള ഈ അണുബാധ നേരത്തെ കണ്ടുപിടിക്കാൻ പ്രയാസമാണ്.  കുട്ടികളിലും കുഞ്ഞുങ്ങളിലും ഈ രോ​ഗം ബാധിച്ചാൽ അപകടകരമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

2024 ലെ ആദ്യ രണ്ട് മാസങ്ങളിൽ ചൈനയിൽ 13 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 32,380 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

എന്താണ് വില്ലൻ ചുമ?

'വില്ലൻ ചുമ' എന്നത് ശ്വാസകോശ സംബന്ധമായ അണുബാധയാണ്. 'Bordetella pertussis' ('ബോർഡെറ്റെല്ല പെർട്ടുസിസ്)എന്ന ഒരുതരം ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശ്വാസകോശത്തെയാണ് ഈ അണുബാധ ബാധിക്കുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഇത് ശ്വസന തുള്ളികളിലൂടെയാണ് പടരുന്നത്. ഇത് ശിശുക്കൾക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നുണ്ട്.

ജലദോഷവും മൂക്ക് അടഞ്ഞതും കുറഞ്ഞ പനിയും നേരിയ ചുമയും വില്ലൻ ചുമയുടെ പ്രാരംഭ ലക്ഷണങ്ങളായി പഠനങ്ങൾ പറയുന്നു. അണുബാധയ്ക്ക് ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയാവാനുള്ള സാധ്യതയും മസ്തിഷ്ക രോഗങ്ങൾക്കും അപ്സമാരത്തിനും വരെ സാധ്യതയുണ്ടെന്നും WHO സൂചിപ്പിക്കുന്നു. വില്ലൻ ചുമയുടെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ ലക്ഷണങ്ങൾ പോലെ ആയത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമാണ്.

സിഡിസിയുടെ അഭിപ്രായത്തിൽ, ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്ക് ശേഷം രോഗലക്ഷണങ്ങൾ വേഗത്തിലുള്ളതും  അനിയന്ത്രിതവുമായ ചുമയുമായി പുരോഗമിക്കും. ചുമ 10 ആഴ്ച വരെ നീണ്ടുനിൽക്കുന്നതായി 'Centers for Disease Control and Prevention' വ്യക്തമാക്കുന്നു. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ ചുമ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടർമാർ സാധാരണയായി ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് അണുബാധയെ ചികിത്സിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

അതിരാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

 

Follow Us:
Download App:
  • android
  • ios