കൊറോണക്കാലത്ത് വീട്ടുകാര്‍ക്കൊപ്പം  ചെലവഴിക്കുന്ന സെലിബ്രിറ്റികളിലേറെയും പാചകപരീക്ഷണങ്ങളുടെ വീഡിയോകളുമായി എത്താറുണ്ട്. അക്കൂട്ടത്തില്‍ കുറച്ച് സ്പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി പാർവ്വതി തിരുവോത്ത്.  തുളസിയിലകളും മഞ്ഞൾപ്പൊടിയും ചേർത്ത് കട്ടൻ കാപ്പിയുണ്ടാക്കുന്ന വീഡിയോ ആണ് പാര്‍വ്വതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

തുളസിയില പറിച്ചെടുക്കുന്ന പാർവ്വതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പാർവ്വതി തന്നെയാണ് വീഡിയോ പകര്‍ത്തുന്നതും. ശേഷം കാപ്പി തയാറാക്കുന്ന പാര്‍വ്വതിയുടെ അച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്. 

 

 

'കട്ടൻകാപ്പി അയ്‌നാണ്' എന്ന കുറിപ്പോടെയാണ് ഹെൽത്തി കാപ്പിയുടെ വീഡിയോ താരം പങ്കുവച്ചത്. അതേസമയം, പഞ്ചസാര തീരാറായി എന്നുമുള്ള രസകരമായ കമന്‍റുകളും ആളുകള്‍ വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.

ചായ പ്രേമിയാണ് പാര്‍വ്വതി എന്നാണ് താരത്തിന്‍റെ പല പോസ്റ്റുകളില്‍ നിന്നും മനസ്സിലാകുന്നത്. മുന്‍പ് അമ്മ ഉണ്ടാക്കിയ ചായയുടെ ചിത്രവും പാര്‍വ്വതി പങ്കുവച്ചിട്ടുണ്ടായിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

ചായേല് പെട്ട് ! #ammaschaya

A post shared by Parvathy Thiruvothu (@par_vathy) on Jul 1, 2020 at 11:53pm PDT

Also Read: ഈ രോഗങ്ങളെ തടയാന്‍ തുളസി ചായ പതിവാക്കാം!