ക്യാന്‍സര്‍ രോഗികളും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും ഉപയോഗിക്കുന്ന 9 മരുന്നു സംയുക്തങ്ങളുടെ വില 87% വരെ കുറച്ച് നാഷനൽ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിജ്ഞാപനം. 9 മരുന്ന് സംയുക്തങ്ങളുടെയും ലാഭം 30 ശതമാനമായി നിജപ്പെടുത്തിയ എന്‍പിപിഎ മുന്‍പ് 42 അർബുദ രോഗ മരുന്നുകളുടെ വിലയിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നീക്കം വഴി 72 രാസസംയുക്തങ്ങൾ ഉൾപ്പെടുന്ന 355 ബ്രാൻഡ് മരുന്നുകളുടെ വിലയിൽ ശരാശരി 85% വരെ വിലക്കുറവുണ്ടാകുമെന്നാണു കരുതുന്നത്.

ഉൽപാദന ചെലവ് സംബന്ധിച്ചു മരുന്നു കമ്പനികൾ സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണു വിലയിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എർലോറ്റിനിബ് 100എംജി ടാബ് 10 എണ്ണത്തിന് 1840 രൂപ (പഴയ വില 6600 രൂപ), എർലോറ്റിനിബ് 150 എംജി ടാബ് 10 എണ്ണത്തിന് 2400 രൂപ (പഴയ വില 9600)ലൂപ്രോലൈഡ് അസറേറ്റ് 3.75 എംജി ഇൻജക്‌ഷന് 2650 രൂപ (3990) എന്നിങ്ങനെയാണ് പുതുക്കിയ വില.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.