ദിവസവും 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ആരോഗ്യം വഷളാവാൻ കാരണമായേക്കാം. കൂടുതൽ നേരം ഉറങ്ങുന്നത് മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ആണ്.
ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ശരീരത്തിന് ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറങ്ങാത്തത് മാത്രമാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അമിതമായി ഉറങ്ങുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ദിവസവും 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ആരോഗ്യം വഷളാവാൻ കാരണമായേക്കാം. കൂടുതൽ നേരം ഉറങ്ങുന്നത് മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
1.വിഷാദ രോഗം
വിഷാദരോഗമുള്ളവർ കൂടുതൽ നേരം ഉറങ്ങാറുണ്ട്. കൃത്യമായ ഉറക്ക ശീലം ഇവരിൽ ഉണ്ടാകില്ല. പലനേരങ്ങളിൽ ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുന്നു. മിക്കപ്പോഴും ഇത്തരക്കാർ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നു. ദീർഘനേരം ഉറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കാം.
2. പ്രമേഹം, ഹൃദ്രോഗം
ഹൃദ്രോഗം, ശ്വാസകോശ തടസ്സങ്ങൾ, പ്രമേഹം, തൈറോയിഡ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും ഉറക്കം കൂടുതലായി കാണാൻ സാധിക്കും. അതിനാൽ തന്നെ ദീർഘനേരം ഉറങ്ങുന്നത് ആരോഗ്യകരമല്ല.
3. ജീവിതശൈലികൾ
നമ്മുടെ ജീവിതശൈലികളും ഉറക്കത്തെ നന്നായി ബാധിക്കാറുണ്ട്. കഫീൻ അമിതമായി ശരീരത്തിൽ ഉണ്ടാകുന്നത് ഉറക്കക്കുറവ് ഉണ്ടാവാൻ കാരണമാകുന്നു. അതേസമയം എപ്പോഴും കഠിനമായി ജോലി ചെയ്യുന്നവർ ദീർഘനേരം ഉറങ്ങാൻ സാധ്യത കൂടുതലാണ്. എന്നാലിങ്ങനെ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.


