ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വാസകോൺസ്ട്രിക്ഷൻ ആണ്. ശരീരത്തിലെ ചൂട് നിലനിർത്താൻ രക്തക്കുഴലുകൾ ചുരുങ്ങുന്ന ഒരു സ്വാഭാവിക പ്രതികരണമാണിത്.

ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളാണ് (CVDs) ഒന്നാം സ്ഥാനത്ത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2022 ൽ ഏകദേശം 19.8 ദശലക്ഷം ആളുകൾ ഹൃദയാഘാതം മൂലം മരിച്ചതായും ഈ മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്നും പറയുന്നു.

രക്തപ്രവാഹത്തെ ബാധിക്കുന്ന വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, മിക്ക കേസുകളിലും, ഹൃദയത്തിന്റെ ഒന്നോ അതിലധികമോ ധമനികളിലെ തടസ്സം മൂലമാണ് ഇത് സംഭവിക്കുന്നത്. രക്തയോട്ടം വേഗത്തിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ അത് സ്ഥിരമായ ഹൃദയാഘാതത്തിനും മരണത്തിനും കാരണമാകുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നു. 

ശൈത്യകാലത്ത് ഹൃദയാഘാതം കേസുകൾ കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു. ഈ വർദ്ധനവിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. തണുപ്പുള്ള മാസങ്ങളിൽ ഹൃദയാഘാത സാധ്യത കൂടുതലാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും താപനിലയിലെ കുറവ് ഹൃദയ സംബന്ധമായ സമ്മർദ്ദത്തിന് ഇടയാക്കുന്നതായി പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ കാർഡിയോളജിസ്റ്റ് ഡോ. അഭിജിത് ഖഡ്താരെ പറഞ്ഞു.

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതിന് പിന്നിലെ ഘടകങ്ങൾ

ഒന്ന്

ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വാസകോൺസ്ട്രിക്ഷൻ ആണ്. ശരീരത്തിലെ ചൂട് നിലനിർത്താൻ രക്തക്കുഴലുകൾ ചുരുങ്ങുന്ന ഒരു സ്വാഭാവിക പ്രതികരണമാണിത്. ഇത്രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. ധമനികൾ അടഞ്ഞുപോയതോ ഹൃദയ പ്രവർത്തനം മോശമായതോ ആയ ആളുകൾക്ക്, ഈ അധിക സമ്മർദ്ദം ഹൃദയാഘാതത്തിന് കാരണമാകും. തണുത്ത കാലാവസ്ഥ രക്ത വിസ്കോസിറ്റി വർദ്ധിപ്പിക്കുന്നു. അതായത് രക്തം കട്ടിയാകും, കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയാഘാത സാധ്യത കൂടുതൽ വർദ്ധിപ്പിക്കുന്നു.

രണ്ട്

മറ്റൊരു പ്രധാന ഘടകം വ്യായാമമില്ലായ്മയാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും രക്തചംക്രമണം മോശമാകുന്നതിനും, ലിപിഡ് പ്രൊഫൈൽ വഷളാകുന്നതിനും കാരണമാകുന്നു. കൂടാതെ, ശൈത്യകാല സമയത്ത് പലപ്പോഴും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു. ഇവയെല്ലാം രക്തസമ്മർദ്ദത്തിലോ കൊളസ്ട്രോളിലോ പെട്ടെന്ന് വർദ്ധനവിന് കാരണമാകും.

മൂന്ന്

ശൈത്യകാലത്ത് ഇൻഫ്ലുവൻസ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്നതും ശരീരത്തിൽ വീക്കം ഉണ്ടാക്കാൻ കാരണമാകുന്നതുമാണ്. ഈ വീക്കം ധമനികളിലെ പ്ലാക്ക് അസ്ഥിരപ്പെടുത്തുകയും തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

നാല്

ശൈത്യകാലത്ത് സമ്മർദ്ദം വർദ്ധിക്കുന്നത് ഹൃദയാഘാത കേസുകൾ കൂടുന്നതിന് ഇടയാക്കും. കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. ഇതെല്ലാം ഹൃദയാരോ​ഗ്യത്തെ ബാധിക്കാം.