മുഖക്കുരു രണ്ട് തരത്തിലാണ് - വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡുകളും അടങ്ങുന്ന നോൺ-ഇൻഫ്ലമേറ്ററി മുഖക്കുരു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നുതായി പഠനങ്ങൾ പറയുന്നു.
മുഖക്കുരു സൗന്ദര്യപ്രശ്‌നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്. സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ ഉള്ള മുഖം, നെഞ്ച്, തോളുകൾ, മുതുക് എന്നിവിടങ്ങളിലാണ് കുരുക്കൾ കൂടുതൽ കാണപ്പെടുക. ഹോർമോണുകൾ, പ്രധാനമായും ലൈംഗികഹോർമോണുകൾ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്.
പ്രായപൂർത്തിയാവുന്ന ഘട്ടത്തിലും ആർത്തവചക്രത്തിലുമുള്ള ഹോർമോൺ ഉത്പാദനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്. മുഖക്കുരു രണ്ട് തരത്തിലാണ് - വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡുകളും അടങ്ങുന്ന നോൺ-ഇൻഫ്ലമേറ്ററി മുഖക്കുരു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നുതായി പഠനങ്ങൾ പറയുന്നു.
'ഉയർന്ന ഗ്ലൈസെമിക് സൂചിക, പാലുൽപ്പന്നങ്ങൾ, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് മുഖക്കുരു വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്...' - ഫരീദാബാദിലെ ഡോ. മേഘ ശർമ്മയുടെ സ്കിൻ ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. മേഘ ശർമ്മ പറഞ്ഞു.
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 സൂപ്പർ ഫുഡുകൾ
ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ സെറം ഇൻസുലിൻ സാന്ദ്രത വർദ്ധിപ്പിക്കുന്നതിലൂടെ മുഖക്കുരു തീവ്രത വർദ്ധിപ്പിക്കുന്നു. ഇത് സെബോസൈറ്റ് വ്യാപനത്തെയും സെബം ഉൽപാദനത്തെയും ഉത്തേജിപ്പിക്കുകയും ആൻഡ്രോജൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ...
പാലും (milk) പാലുൽപ്പന്നങ്ങളും
ഫാസ്റ്റ് ഫുഡുകൾ (junk food)- വറുത്ത ചിക്കൻ, ചീസ് ബർഗറുകൾ, പിസ്സ, ഉരുളക്കിഴങ്ങ് പോലുള്ള.
സംസ്കരിച്ച ഭക്ഷണങ്ങൾ (processed food)
സോഡ(soda), മധുരമുള്ള ചായ, ടിന്നിലടച്ച ജ്യൂസുകൾ തുടങ്ങിയ പാനീയങ്ങൾ
കേക്കുകൾ, ഡോനട്ട്‌സ്, കുക്കികൾ, ചോക്ലേറ്റുകൾ
ചീസ് (cheese), വെണ്ണ
മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. മുഖത്തെ മൃതകോശങ്ങളും അധിക എണ്ണമയവും നീക്കം ചെയ്യാൻ ഇത് സഹായിക്കും.
മുഖത്ത് ഉപയോഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ മികച്ച ബ്രാൻഡുകളുടെ ആണെന്ന് ഉറപ്പ് വരുത്തുക.
പുറത്തു പോയി വന്ന ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കണം.
രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് നിർബന്ധമായും കഴുകി വൃത്തിയാക്കുക.
താരനുള്ളവരിൽ മുഖക്കുരു കൂടുതലായി കാണപ്പെടാറുണ്ട്. താരൻ മുഖത്ത് വീണ് രൂപകൂപങ്ങൾ അടഞ്ഞ് കുരുക്കൾ കൂടുതലായി ഉണ്ടാകാം.
അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ മുഖക്കുരുവിലേയ്ക്ക് നയിക്കും.
മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, പാൽ തുടങ്ങിയവ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ആരോഗ്യകരമായ ഈ പാനീയങ്ങൾ സഹായിക്കും
