'പ്രൈമറി ഇന്‍സോമ്‌നിയ', 'സെക്കന്ററി ഇന്‍സോമ്‌നിയ' എന്നിങ്ങനെ രണ്ട് തരത്തിലാണ് ഇവയുള്ളത്. ഇതില്‍ ആദ്യത്തേത്, അഥവാ 'പ്രൈമറി ഇന്‍സോമ്‌നിയ' ഉറക്കമില്ലായ്മ തന്നെയാണ്. മറ്റൊന്നുമായും ഇതിന് ബന്ധമില്ല. എന്നാല്‍ 'സെക്കന്ററി ഇന്‍സോമ്‌നിയ' മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായി വരുന്നതാണ്

ഉറക്കവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അസുഖങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും സാധാരണഗതിയില്‍ കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് 'ഇന്‍സോമ്‌നിയ'. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാതിരിക്കുക, ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരുക, സംതൃപ്തമായ ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയവയാണ് 'ഇന്‍സോമ്‌നിയ'യുടെ പ്രധാന ലക്ഷണങ്ങള്‍. 

'പ്രൈമറി ഇന്‍സോമ്‌നിയ', 'സെക്കന്ററി ഇന്‍സോമ്‌നിയ' എന്നിങ്ങനെ രണ്ട് തരത്തിലാണ് ഇവയുള്ളത്. ഇതില്‍ ആദ്യത്തേത്, അഥവാ 'പ്രൈമറി ഇന്‍സോമ്‌നിയ' ഉറക്കമില്ലായ്മ തന്നെയാണ്. മറ്റൊന്നുമായും ഇതിന് ബന്ധമില്ല. എന്നാല്‍ 'സെക്കന്ററി ഇന്‍സോമ്‌നിയ' മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായി വരുന്നതാണ്. 

സാധാരണഗതിയില്‍ മിക്ക ആരോഗ്യപ്രശ്‌നം എടുത്തുനോക്കിയാലും അതില്‍ സ്ത്രീ- പുരുഷന്‍ എന്ന വ്യത്യാസവും ഏറ്റക്കുറച്ചിലുകളുമെല്ലാം കാണാറുണ്ട്. ഈ അന്തരം 'ഇന്‍സോമ്‌നിയ'യുടെ കാര്യത്തിലുമുണ്ടെന്നാണ് പഠനങ്ങള്‍ തെൡയിക്കുന്നത്. 

പുരുഷന്മാരെക്കാള്‍ കൂടുതലായി സ്ത്രീകളാണ് 'ഇന്‍സോമ്‌നിയ' അനുഭവിക്കുന്നതെന്നാണ് പല പ്രമുഖ പഠനങ്ങളുടെയും കണ്ടെത്തല്‍. യുഎസ് ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ദ ഓഫീസ് ഓണ്‍ വുമണ്‍സ് ഹെല്‍ത്ത്', 'സ്ലീപ് ഫൗണ്ടേഷന്‍' എന്നിവര്‍ നടത്തിയ പഠനങ്ങള്‍ ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

നാല് സ്ത്രീകളിലൊരാള്‍ എന്ന തോതില്‍ സ്ത്രീകള്‍ ഉറക്ക പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് 'ദ ഓഫീസ് ഓണ്‍ വുമണ്‍സ് ഹെല്‍ത്ത്' നടത്തിയ പഠനം പറയുന്നത്. ഉറക്കമില്ലായ്മ നേരിടുന്ന പുരുഷന്മാരുടെ കണക്ക് 54 ശതമാനമെങ്കില്‍ സ്ത്രീകളില്‍ ഇത് 63 ശതമാനമാണെന്നാണ് 'സ്ലീപ് ഫൗണ്ടേഷന്‍' അവകാശപ്പെടുന്നത്. 

'സ്‌ട്രെസ്', ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് 'ഇന്‍സോമ്‌നിയ'യുമായി അടുത്ത ബന്ധമുണ്ടെന്നും പഠനങ്ങള്‍ നിരീക്ഷിക്കുന്നു. സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവത്തിന് മുന്നോടിയായി വരുന്ന മാനസികാസ്വസ്ഥതകളും ഒരു പരിധി വരെ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നുണ്ടത്രേ. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയില്‍ വ്യത്യാസം വരുമ്പോഴെല്ലാം ഇത്തരത്തില്‍ ഉറക്ക പ്രശ്‌നം നേരിടുമെന്നും ഗര്‍ഭാവസ്ഥ, ആര്‍ത്തവവിരാമം എന്നിവയെല്ലാം ഇതിന് ഉദാഹരണമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- 'സ്നേഹമാണോ, ആഹാരമാണോ വലുത്?' എന്ന കുഴക്കുന്ന ചോദ്യത്തിന്റെ ഉത്തരം...