Asianet News MalayalamAsianet News Malayalam

ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കാൻ ഈ ഘടകം നിങ്ങളെ സഹായിക്കാം...; പുതിയ പഠനം

തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കാൻ സഹായിക്കുന്ന ഒരു ഘടകത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. വൈറ്റമിൻ -ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പഠനത്തിന്‍റെ നിരീക്ഷണം.

study claims that people with high vitamin d have better cognitive health
Author
First Published Dec 9, 2022, 1:32 PM IST

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിന്‍റെയും പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകളോ ധാതുക്കളോ അടക്കം ധാരാളം ഘടകങ്ങള്‍ ഇത്തരത്തില്‍ ആവശ്യമായി വരാം. ഇവ ഭക്ഷണം ഉള്‍പ്പെടെയുള്ള പല സ്രോതസുകളില്‍ നിന്നും കണ്ടെത്താനായാല്‍ മാത്രമാണ് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കൂ. 

ഇത്തരത്തില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കാൻ സഹായിക്കുന്ന ഒരു ഘടകത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. വൈറ്റമിൻ -ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പഠനത്തിന്‍റെ നിരീക്ഷണം.

വൈറ്റമിൻ -ഡി പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ് നമുക്ക് ലഭിക്കുന്നത്. എല്ലുകള്‍, പല്ല്, പേശികള്‍ എന്നിവയെ നിലനിര്‍ത്താൻ സഹായിക്കുന്ന കാത്സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നതും മറ്റും വൈറ്റമിൻ-ഡിയാണ്. വൈറ്റമിൻ-ഡിയുടെ പ്രധാന ധര്‍മ്മവും എല്ലുകളെയും പേശികളെയുമെല്ലാം ബലപ്പെടുത്തുകയെന്നത് തന്നെയാണ്. വൈറ്റമിൻ-ഡി കുറഞ്ഞാല്‍ ശരീരത്തില്‍ കാത്സ്യമെത്തിയാലും അത് ഉപയോഗപ്പെടാതെ പോകാം. 

ഇപ്പോഴിതാ വൈറ്റമിൻ-ഡി തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്നാണ് യുഎസിലെ 'ടഫ്സ് യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ വിശദമാക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന അല്‍ഷിമേഴ്സ്,ഡിമെൻഷ്യ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാൻ വിവിധ പോഷകങ്ങള്‍ എത്രത്തോളം സഹായിക്കും, ഏതെല്ലാം പോഷകങ്ങളാണ് പ്രാധാന്യമുള്ള പങ്ക് ഇതില്‍ വഹിക്കുന്നത് എന്നതെല്ലാമായിരുന്നു പഠനത്തിന്‍റെ ഒരു വിഷയം.

ഇക്കൂട്ടത്തിലാണ് വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

'എങ്ങനെയാണ് ഭക്ഷണവും അതിലൂടെ നമുക്ക് ലഭിക്കുന്ന പോഷകങ്ങളും തലച്ചോറിനെ ഗൗരവതരമായ അസുഖങ്ങളില്‍ നിന്ന് പിടിച്ചുനിര്‍ത്തുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് എന്നതുതന്നെയാണ് ഞങ്ങളുടെ നിരീക്ഷണം ഉറപ്പിക്കുന്നത്. വൈറ്റമിൻ -ഡിയെ തന്നെ കേന്ദ്രീകരിച്ച് പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇനിയും ഇതില്‍ വിശദമായ അന്വേഷണങ്ങള്‍ വരേണ്ടിയിരിക്കുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരായ ജീൻ മേയറും കൈല ഷിയയും പറയുന്നു.

Also Read:- 'വായിലുണ്ടാകുന്ന രോഗം പിന്നീട് മറവിരോഗത്തിലേക്ക് നയിക്കാം'

Follow Us:
Download App:
  • android
  • ios