ബിപിയോ കൊളസ്ട്രോളോ എല്ലാം ഹൃദയത്തെ നേരിട്ടുതന്നെ ബാധിക്കാവുന്ന അവസ്ഥകളാണെന്ന് നമുക്കറിയാം. എന്നാലതിന്‍റെ തോതും മറ്റും വ്യക്തമാക്കുന്നതാണ് ഈ പഠനറിപ്പോര്‍ട്ട്. 'പ്ലസ് വൺ' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

ബിപി (ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങളെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് മേല്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഇവയെല്ലാം നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് ഏറെ ആവശ്യവുമാണ്. 

ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്തി വായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ട് ആണ് ഏറെ ശ്രദ്ധ നേടുന്നത്. 55 വയസിന് മുമ്പ് ബിപിയും കൊളസ്ട്രോളും ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ സാധ്യത കൂടുതലാണെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 

ബിപിയോ കൊളസ്ട്രോളോ എല്ലാം ഹൃദയത്തെ നേരിട്ടുതന്നെ ബാധിക്കാവുന്ന അവസ്ഥകളാണെന്ന് നമുക്കറിയാം. എന്നാലതിന്‍റെ തോതും മറ്റും വ്യക്തമാക്കുന്നതാണ് ഈ പഠനറിപ്പോര്‍ട്ട്. 'പ്ലസ് വൺ' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

ബിപിയോ കൊളസ്ട്രോളോ ചെറുപ്രായത്തില്‍ ബാധിച്ചിട്ടുള്ളവര്‍ എത്രമാത്രം ഹൃദയത്തെ ബാധിക്കുമെന്നും, എന്തുമാത്രം ഇവര്‍ ഹൃദയാരോഗ്യത്തെ ചൊല്ലി ശ്രദ്ധ പുലര്‍ത്തണം എന്നും ഓര്‍മ്മപ്പെടുത്തുന്നതാണ് പഠനം. 

ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് പഠനം നടന്നത്. ഇവരില്‍ ബിപി, കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ബന്ധപ്പെട്ട് വരുന്നതിനെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. 

ചിലരിലെല്ലാം നേരത്തെ തന്നെ ബിപിയോ കൊളസ്ട്രോളോ ബാധിക്കുന്നത് പാരമ്പര്യഘടകങ്ങളുടെ സ്വാധീനത്താല്‍ ആണ്. ഇവരില്‍ പിന്നീട് ജീവിതരീതികള്‍ കൂടി അനുകൂലമാകുകയാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നതിന് പഠനം പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സഹായകമാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, സ്ട്രെസ്, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള ജീവിതശൈലീ പ്രശ്നങ്ങളാണ് ബിപി, കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങളുടെ സാധ്യത വീണ്ടും തുറക്കുന്നത്. അതുപോലെ അമിതവണ്ണവും ശ്രദ്ധിക്കേണ്ട സംഗതി തന്നെ.

ഇത്തരം കാര്യങ്ങളിലെല്ലാം ജാഗ്രത പുലര്‍ത്താനായാല്‍ പാരമ്പര്യഘടകങ്ങളുടെ സ്വാധീനമുണ്ടെങ്കില്‍ പോലും ജീവിതശൈലീരോഗങ്ങളെ അകലത്തില്‍ നിര്‍ത്താൻ സാധിക്കുമല്ലോ. ഈയൊരു ശ്രദ്ധയെ കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ് പഠനം ശ്രമിക്കുന്നത്. 

Also Read:- വയറ് ശരിയാക്കാൻ 'ഫാസ്റ്റിംഗ്' ചെയ്തിട്ട് കാര്യമുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo