Asianet News MalayalamAsianet News Malayalam

സ്ത്രീകളെ, പഞ്ചസാര അധികം വേണ്ട; പഠനം പറയുന്നത്...

വിഷാദത്തിന് പഞ്ചസാരയുടെ ഉപയോഗവുമായി ബന്ധമുണ്ടെന്നാണ് 'ദ ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കിയാട്രി' നടത്തിയ പഠനത്തില്‍ പറയുന്നത്. 

study says connection between sugar and depression
Author
Thiruvananthapuram, First Published Sep 14, 2020, 9:02 AM IST

പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് എല്ലാവർക്കും അറിയാം. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, പഞ്ചസാര മാനസികാരോഗ്യത്തിനും അത്ര നല്ലതല്ല എന്നാണ് പുതിയൊരു പഠനം പറയുന്നത്.

എപ്പോഴും മധുരമുള്ള ഭക്ഷണം കഴിക്കാന്‍ കൊതിയാണോ? എങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. 

study says connection between sugar and depression

 

വിഷാദത്തിന് പഞ്ചസാരയുടെ ഉപയോഗവുമായി ബന്ധമുണ്ടെന്നാണ് 'ദ ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കിയാട്രി' നടത്തിയ പഠനത്തില്‍ പറയുന്നത്. മധുരപാനീയങ്ങളും മധുരപലഹാരങ്ങളും അധികം കഴിക്കുന്നവരില്‍ അഞ്ച് വർഷത്തിനുള്ളില്‍ വിഷാദം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. 

ചോക്ലേറ്റ് ബാറിലും സോഫ്റ്റ് ഡ്രിങ്ക്സിലുമൊക്കെ അടങ്ങിയിരിക്കുന്ന പഞ്ചസാരയില്‍ പോഷകങ്ങള്‍ ഇല്ലെന്ന് മാത്രമല്ല കലോറി വളരെ കൂടുതലുമാണ്. ഇവ കഴിക്കുന്നതിലൂടെ ചില രാസപ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കുന്നു. ഇത് പിന്നീട് ഇത്തരം ഭക്ഷണം കഴിക്കാനുള്ള ആസക്തിയും നിങ്ങളില്‍ കൂട്ടാം. ഇത്തരത്തില്‍ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കും എന്നാണ് ഈ പഠനം പറഞ്ഞുവയ്ക്കുന്നത്. 

സ്ത്രീകളിലാണ് പഞ്ചസാരയുടെ അമിത ഉപയോഗം മൂലം ഇത്തരത്തില്‍ വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നും 'സയന്‍സ് റിപ്പോര്‍ട്ട്സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

Also Read: ഡയറ്റില്‍ പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാം?

Follow Us:
Download App:
  • android
  • ios