Asianet News MalayalamAsianet News Malayalam

അമിതവേഗതയില്‍ പോകുന്ന കാര്‍ കണ്ടാല്‍ നിങ്ങള്‍ എന്താണ് ചിന്തിക്കാറ്?

ശാസ്ത്രീയമായി തന്നെ ഒരു സംഘം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് മനശാസ്ത്ര വിദഗ്ധര്‍ അടക്കമുള്ള ഗവേഷക സംഘം പഠനം നടത്തിയത്. ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് തന്നെ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിന് മെഡിക്കല്‍ സഹായം ആവശ്യമെങ്കില്‍ അത് തേടുക തന്നെ ചെയ്യണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു

study says that sleep deprivation causes negative thinking
Author
UK, First Published Oct 29, 2020, 11:03 AM IST

ഒരേ കാഴ്ചയും ഒരേ അനുഭവവും തന്നെ ഓരോരുത്തരും വ്യത്യസ്തമായാണ് എടുക്കുന്നത്. എങ്കില്‍പ്പോലും നമുക്ക് പൊതുവായി തോന്നുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അമിതവേഗതയില്‍ പോകുന്ന ഒരു കാര്‍ കണ്ടാല്‍ നിങ്ങള്‍ എന്താണ് ചിന്തിക്കാറ്?

മിക്കവാറും പേരും അപകടത്തെപ്പറ്റി തന്നെയാണ് അത്തരമൊരു അവസ്ഥയില്‍ ചിന്തിക്കുക. ഒന്നുകില്‍ തനിക്കോ പ്രിയപ്പെട്ടവര്‍ക്കോ പരിചയത്തിലുള്ളവര്‍ക്കോ സംഭവിച്ച അപകടത്തെ പറ്റി ഓര്‍ക്കും. അല്ലെങ്കില്‍ അപകടം സംഭവിച്ചേക്കും എന്ന ഭയം തോന്നും. 

ഈ തോന്നല്‍ സ്വാഭാവികമായി നമ്മളിലുണ്ടാകുന്നതാണ്. ഇത്തരത്തില്‍ പല ചെറിയ കാഴ്ചകളും നമ്മളില്‍ പല തരം ചിന്തകളുണ്ടാക്കും. ഇവയില്‍ ചിലത് ഇത്തരത്തില്‍ 'നെഗറ്റീവ്' സ്വഭാവമുള്ളതായിരിക്കും. എന്നാല്‍ ഇങ്ങനെ പെട്ടെന്ന് മനസിലേക്ക് കടന്നുവരുന്ന ചിന്തകളെ വേഗത്തില്‍ തന്നെ ഒഴിവാക്കാന്‍ മനസിന് കഴിയേണ്ടതുണ്ട്. 

 

study says that sleep deprivation causes negative thinking


സ്വാഭാവികമായി ഇവയെ നമ്മള്‍ മറന്നുപോകുകയോ, അല്ലെങ്കില്‍ ബോധപൂര്‍വ്വം നമ്മള്‍ തന്നെ ഇവയില്‍ നിന്ന് മനസിനെ മറ്റ് വിഷയങ്ങളിലേക്ക് വഴി തിരിച്ച് വിടുകയോ ആവാം. പക്ഷേ, ചിലര്‍ക്ക് ഇത്തരം ചിന്തകളില്‍ പെട്ടുകഴിഞ്ഞാല്‍ പിന്നീട് എളുപ്പത്തില്‍ അതില്‍ നിന്ന് തിരിച്ചുകയറാന്‍ സാധിക്കാതെ വന്നേക്കാം. 

'പോസ്റ്റ് ട്രൊമാറ്റിക് ഡിസോര്‍ഡര്‍' (പിടിഎസ്ഡി) പോലുള്ള മാനസിക പ്രശ്‌നങ്ങളുള്ളവരിലാണ് പ്രധാനമായും ഇത്തരമൊരവസ്ഥ കാണാറുള്ളത്. എന്നാല്‍ രീതിയിലുള്ള സൈക്യാട്രിക് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ മനാത്രമല്ല, നിത്യജീവിതത്തില്‍ നമ്മള്‍ അവഗണിക്കാന്‍ സാധ്യതയുള്ളൊരു കാര്യവും ഇതേ അവസ്ഥയുണ്ടാക്കാമെന്നാണ് പുതിയൊരു പഠനം വാദിക്കുന്നത്. 

നന്നായി ഉറങ്ങാത്തവര്‍- അത് ഇടവിട്ട് ഉറക്കമുണരുന്നവരോ, അസ്വസ്ഥതയോടെ ഉറങ്ങുന്നവരോ, ഉറങ്ങാതിരിക്കുന്നവരോ ആകാം. ഇവരിലും സമാനമായ പ്രശ്‌നം കാണുമെന്നാണ് 'യോര്‍ക്ക് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ പറയുന്നത്. 

 

study says that sleep deprivation causes negative thinking

 

ഒരു സെക്കന്‍ഡ് നേരത്തെ കാഴ്ച കൊണ്ടെല്ലാം മനസില്‍ കയറിക്കൂടുന്ന ചിന്തകള്‍, ഇവരില്‍ പിന്നീട് ആവര്‍ത്തിച്ച് വന്നുകൊണ്ടേയിരിക്കുകയും ഇതില്‍ നിന്ന് രക്ഷപ്പെടാനാകാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇത് ഇവരുടെ ആകെ ദിവസത്തെയോ തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളെയോ വരെ നശിപ്പിക്കുന്നു. 

ശാസ്ത്രീയമായി തന്നെ ഒരു സംഘം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് മനശാസ്ത്ര വിദഗ്ധര്‍ അടക്കമുള്ള ഗവേഷക സംഘം പഠനം നടത്തിയത്. ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് തന്നെ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിന് മെഡിക്കല്‍ സഹായം ആവശ്യമെങ്കില്‍ അത് തേടുക തന്നെ ചെയ്യണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- എപ്പോഴും മനസിൽ കടന്ന് വരുന്നത് നെ​ഗറ്റീവ് ചിന്തകളാണോ, വല്ലാത്ത ഭയം മനസ്സിനെ അലട്ടുന്നുണ്ടോ..?

Follow Us:
Download App:
  • android
  • ios