മധുരമുള്ള കുപ്പി പാനീയങ്ങള്‍ കഴിക്കാത്തവര്‍ കാണില്ല. എന്നാല്‍ ചിലരുണ്ട്, പതിവായി ഇവ കഴിച്ചേ മതിയാകൂ. പ്രത്യേകിച്ച് വേനല്‍ക്കാലം കൂടിയാകുമ്പോള്‍ ഇത്തരത്തിലുള്ള കുപ്പി പാനീയങ്ങള്‍ക്ക് വിപണിയിലും വലിയ ഡിമാൻഡ് ആണ്.
നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തില്‍ പ്രതിഫലിച്ചുകാണുക. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കേണ്ടതുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മോശമാണെന്ന് നാം മനസിലാക്കിയിട്ടുള്ള ഭക്ഷണപാനീയങ്ങളും നാം കഴിക്കാറുണ്ട്, അല്ലേ? പക്ഷേ ഇത് പതിവായാലോ?
ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ പതിവാക്കിയാല്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം. അത് പെട്ടെന്ന് ഒന്നോ രണഅടോ ദിവസം കൊണ്ടൊന്നും പ്രകടമാകണമെന്നില്ല. പതിയെ സമയമെടുത്ത് ആകാം പ്രശ്നങ്ങള്‍ ഓരോന്നും വെളിപ്പെടുന്നത്.
ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മധുരമുള്ള കുപ്പി പാനീയങ്ങള്‍ കഴിക്കാത്തവര്‍ കാണില്ല. എന്നാല്‍ ചിലരുണ്ട്, പതിവായി ഇവ കഴിച്ചേ മതിയാകൂ. പ്രത്യേകിച്ച് വേനല്‍ക്കാലം കൂടിയാകുമ്പോള്‍ ഇത്തരത്തിലുള്ള കുപ്പി പാനീയങ്ങള്‍ക്ക് വിപണിയിലും വലിയ ഡിമാൻഡ് ആണ്.
എന്നാല്‍ മധുരമടങ്ങിയ കുപ്പി പാനീയങ്ങള്‍ പതിവാക്കുന്നത് ജീവന് തന്നെ ആപത്താണെന്നാണ് ഈ പഠനം പറയുന്നത്. ഹാര്‍വാര്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. വര്‍ഷങ്ങളെടുത്താണ് ഇവര്‍ ഒരു സംഘം ആളുകളെ അവരുടെ ഡയറ്റ് വിലയിരുത്തി- ആരോഗ്യം അതിന് അനുസരിച്ച് എത്തരത്തിലെല്ലാം മാറുന്നുവെന്ന് രേഖപ്പെടുത്തി തങ്ങളുടെ നിഗമനത്തിലെത്തിയിരിക്കുന്നത്.
മധുരമടങ്ങിയ കുപ്പി പാനീയങ്ങള്‍ പതിവായി കഴിക്കുന്നവരില്‍ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണത്രേ. എന്ന് മാത്രമല്ല- ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇതുവഴികൂടുന്നു. പോരാത്തതിന് അമിതവണ്ണം ഒരു വെല്ലുവിളിയായി ഉയരുകയും ചെയ്യുന്നു. ഇത്രയും നെഗറ്റീവായ ഘടകങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ അത് ഒരുപാട് പേരില്‍ മരണത്തിന് വരെ ഇടയാക്കുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് വഴിയൊരുക്കുകയാണത്രേ.
അതേസമയം കുപ്പി പാനീയങ്ങള്‍ക്ക് പകരം ചായയോ കാപ്പിയോ കഴിച്ച് ശീലിച്ചവരിലാണെങ്കില്‍ ഈ പ്രതിസന്ധി കാണാനില്ലെന്നും പഠനം വ്യക്തമായി പറയുന്നു. പ്രമേഹ പേടിയുള്ളവരോ, പ്രമേഹത്തിന് സാധ്യത കാണുന്നവരോ ആണെങ്കില്‍ തന്നെ അവര്‍ക്ക് മധുരം ഒഴിവാക്കി ചായയോ കാപ്പിയോ കഴിക്കാമല്ലോ. എന്നാല്‍ കുപ്പി പാനീയങ്ങളില്‍ മധുരം ഒരവിഭാജ്യ ഘടകം തന്നെയാണ്. ഇത് പഴച്ചാറുകള്‍ (ജ്യൂസുകള്‍ ) ആണെങ്കില്‍ പോലും അപകടമാണെന്നാണ് ഗവേഷകര്‍ എടുത്ത് പറയുന്നത്.
Also Read:- കൊളസ്ട്രോളുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലത്; ഇത് ഭാവിയില്‍ അപകടമായി വരാം

