വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം മുടങ്ങാതെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നവരാണ് മിക്ക സിനിമാതാരങ്ങളും. ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല സണ്ണി ലിയോണും. ഇടയ്ക്കിടെ യോഗ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സണ്ണി, ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി പങ്കുവച്ച ഒരു യോഗ വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി യോഗ പരിശീലനത്തിനിടെയുണ്ടായ തമാശയാണ് വീഡിയോയില്‍ ഉള്ളത്. 

തുണി കൊണ്ട് തീര്‍ത്ത തൊട്ടിലിന്റെ സഹായത്തോടെ 'ഏരിയല്‍ യോഗ' പരിശീലിക്കുകയാണ് സണ്ണി. തൊട്ടിലില്‍ കമഴ്ന്നുകിടന്നുകൊണ്ട് ആദ്യം കൈകള്‍ തറയില്‍ ഊന്നിക്കിടക്കുന്നു. പിന്നീട് കൈകളുയര്‍ത്തി ശരീരം 'ബാലന്‍സ്' ചെയ്യാന്‍ ശ്രമിക്കവേയുണ്ടായ അബദ്ധമാണ് വീഡിയോയിലുള്ളത്. 

പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയെന്നത് 'ഈസി'യായ പരിപാടിയാണെന്ന് ആരാണ് പറഞ്ഞത്, ഞാന്‍ കാണിച്ചുതരാം, പക്ഷേ ഒരുപാട് ചിരിക്കേണ്ട എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

നിലവില്‍ ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് സണ്ണി ലിയോണ്‍. അവിടെ നിന്നുള്ള വീട്ടുവിശേഷങ്ങളും ഇടയ്ക്കിടെ സണ്ണി, തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

വീഡിയോ കാണാം...

 

 

Also Read:- കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ സണ്ണി ലിയോൺ കണ്ടെത്തിയ പുതു വസ്ത്രം ഇതാണ്; അമ്പരന്ന് ആരാധകർ...